ഫേക്കിനെതിരെ മുന്നറിയിപ്പുമായി വിദ്യാ ബാലൻ

By Web TeamFirst Published Jan 19, 2024, 5:51 PM IST
Highlights

ഫേക്കിനെതിരെ മുന്നറിയിപ്പുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിദ്യാ ബാലൻ. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന ഒരു താരവുമാണ് വിദ്യാ ബാലൻ. ഫേക്ക് അക്കൗണ്ടില്‍ മുന്നറിയിപ്പുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഫേക്ക് അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കരുത് എന്നും താരം ആവശ്യപ്പെട്ടു.

ഇൻസ്റ്റാഗ്രാമില്‍ വിദ്യാ ബാലൻ പ്രൈവറ്റെന്നതാണ് വ്യാജം എന്നും വിദ്യാ ബാലൻ വ്യക്തമാക്കുന്നു. ഇതിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്നും താരം വ്യക്തമാക്കുന്നു. ഞാനെന്ന പേരില്‍ എന്റ സുഹൃത്തുക്കളെ ഫേക്ക് അക്കൗണ്ടില്‍ നിന്ന് സമീപിച്ചിട്ടുണ്ട്. അവരെ ബ്ലോക്ക് ചെയ്യണമെന്നും അത് തനിക്ക് സഹായമാകുമെന്നും വിദ്യാ ബാലൻ വ്യക്തമാക്കുന്നു.

Latest Videos

വിദ്യാ ബാലൻ നായികയായി ഒടുവിലെത്തിയ ചിത്രമാണ് 'നീയത്'. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണ് നീയത്. അനു മേനോനാണ് നിയതിന്റെ സംവിധാനം. ഒരു ഡിറ്റക്ടീവായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ വേഷിട്ടത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും 'നീയതി'ല്‍ വേഷമിടുന്നു.

മാധ്യപ്രവര്‍ത്തകയായി വിദ്യാ ബാലൻ വേഷമിട്ട ചിത്രവും അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നീയതിന് മുമ്പെത്തിയ ജല്‍സ എന്ന ചിത്രത്തിലാണ് മാധ്യമപ്രവര്‍ത്തകയായി വിദ്യാ ബാലൻ എത്തിയത്. സുരേഷ് ത്രിവേണിയാണ് ജല്‍സയുടെ സംവിധാനം. വിദ്യാ ബാലന് പുറമേ ജല്‍സ സിനിമയില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്‍ബാല്‍ ഖാൻ, ഷഫീൻ പട്ടേല്‍, സൂര്യ കസിഭാട്‍ല തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഭൂഷണ്‍ കുമാറാണ് നിര്‍മിച്ചിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകയുടെയും പാചകക്കാരിയുടെയും കഥ പയുന്നതായിരുന്നു ജല്‍സ. ഞെട്ടിക്കുന്ന ഒരു പ്രധാന വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണം ജല്‍സയില്‍ പ്രതിപാദിക്കുകയും ചെയ്‍തിരുന്നു.

Read More: മലൈക്കോട്ടൈ വാലിബന്റെ റിലീസിനു മുന്നേയുള്ള കളക്ഷൻ ഞെട്ടിക്കുന്നു, റെക്കോര്‍ഡ് കുതിപ്പോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!