ആ നേട്ടത്തില്‍ രാജമൗലി ചിത്രങ്ങള്‍ക്ക് ശേഷം ഹനുമാൻ, പുത്തൻ റെക്കോര്‍ഡ്

By Web TeamFirst Published Jan 30, 2024, 3:43 PM IST
Highlights

ഹനുമാന് പുത്തൻ റെക്കോര്‍ഡ്.

തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരിക്കുകയാണ് ഹനുമാൻ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും ആഗോള ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടാൻ ഹനുമാന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡിട്ടാണ് ഹനുമാന്റെ മുന്നേറ്റം. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം  ടോളിവുഡില്‍ നിന്ന്  ലാഭം നേടുന്ന നാലാമത്തെ ചിത്രമായിരിക്കുകയാണ് ഹനുമാൻ.

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നിവയാണ് ഹനുമാന് മുമ്പ് ടോളിവുഡില്‍ ഇത്തരം ഒരു നേട്ടത്തില്‍ എത്തിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഹനുമാൻ ആകെ 250 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തേജ സജജയാണ് ഹനുമാനിലെ നായകൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയത്.

Latest Videos

അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ദ ഗോട്ടിന്റെ പുത്തൻ അപ്‍ഡേറ്റ്, ചിത്രത്തിനായി കാത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!