പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് നടന് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
'നന്ദിയുള്ളവൻ' എന്ന ക്യാപ്ഷനോടെയാണ് സുരേഷോ ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്ക് വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം ലഭിച്ചിരുന്നു
undefined
അതേസമയം, വരാഹം ആണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സനല്‍ വി ദേവന്‍ ആണ് സംവിധാനം. സുരേഷ് ഗോപിക്കും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവ്യ നായര്‍ ആണ് നായിക. കിച്ചാമണി എംബിഎ എന്ന ചത്രത്തിന് ശേഷം നവ്യയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രാചി തെഹ്‍ലാന്‍, നവ്യ നായർ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ എന്നിവരാണ് മറ്റ് താരങ്ങള്‍.
അഞ്ച് വർഷത്തെ കാത്തിരിപ്പ്, എന്നും പ്രശ്നങ്ങൾ, ആ സുരേഷ് ഗോപി ചിത്രം ഇലക്ഷൻ കഴിഞ്ഞ്; സംവിധായകൻ
സുരേഷ് ഗോപിയുടെ കരിയറിലെ 257-ാമത്തെ ചിത്രമാണ് വരാഹം.കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മനു സി കുമാർ തിരക്കഥ, സംഭാഷണം എഴുതുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രാഹുൽ രാജ് ആണ്. ചിത്രം ഈ വര്‍ഷം റലീസ് ചെയ്യുമെന്നാണ് അനുമാനം. ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..