'എന്നെ ആദ്യം ആ തമിഴ് സംവിധായകന്‍ അവഗണിച്ചു: ലാലിന്‍റെ വീഡിയോ കോള്‍ വന്നതില്‍ പിന്നെ എഴുന്നേറ്റെ സംസാരിക്കൂ'

By Web TeamFirst Published Dec 18, 2023, 11:45 AM IST
Highlights

മൈൻഡ് ചെയ്യാതിരുന്ന തമിഴ് സംവിധായകനും ആ സിനിമയിലെ അഭിനേതാവുമായ ഒരാള്‍ മോഹൻലാലുമായുള്ള വീഡിയോ കോൾ വിളിക്കുന്നത് കണ്ടതിന് ശേഷം തന്റെ അടുത്തുനിന്നും മാറിയിട്ടില്ലെന്നാണ് സിദ്ധിഖ് പറയുന്നത്.
 

കൊച്ചി: മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ നിരയെടുത്താല്‍ അതില്‍ മുന്‍പില്‍ തന്നെയുണ്ടാകും നടന്‍ സിദ്ധിഖ്. സിദ്ധിഖും മോഹന്‍ലാലും മലയാളിക്ക് ഏറെ നല്ല നിമിഷങ്ങള്‍ തന്ന ജോഡിയാണ്. അടുത്ത് ഇറങ്ങാനിരിക്കുന്ന നേര് എന്ന ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍‌ എന്ന നടന് അന്യഭാഷയില്‍ അടക്കമുള്ള പ്രധാന്യം വിവരിക്കുകയാണ് സിദ്ധിഖ് തനിക്കുണ്ടായ അനുഭവത്തിലൂടെ.

തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ധിഖ് പറയുന്നത്. സെറ്റിൽ വെച്ച് തന്നെ അതുവരെ മൈൻഡ് ചെയ്യാതിരുന്ന തമിഴ് സംവിധായകനും ആ സിനിമയിലെ അഭിനേതാവുമായ ഒരാള്‍ മോഹൻലാലുമായുള്ള വീഡിയോ കോൾ വിളിക്കുന്നത് കണ്ടതിന് ശേഷം തന്റെ അടുത്തുനിന്നും മാറിയിട്ടില്ലെന്നാണ് സിദ്ധിഖ് പറയുന്നത്.

Latest Videos

ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയി. ജീവയാണ് അതിൽ നായകൻ. കെ.എസ് രവികുമാർ അതിൽ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് ഞാൻ കണ്ടപ്പോൾ ഗുഡ് മോർണിങ് പറഞ്ഞു. എന്നാൽ അയാൾ എന്നെ മൈൻഡ് ചെയ്‌തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു. 

ഒരു ദിവസം ഞങ്ങൾ ആ സിനിമയിൽ അഭിനയിച്ചു. ആ സമയത്തൊന്നും അയാൾ എന്നോട് സംസാരിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. രണ്ടാമത്തെ ദിവസം മോഹന്‍ലാല്‍ എന്നെ വീഡിയോ കോൾ ചെയ്‌തു. ഞങ്ങൾ സാധാരണ ഇടക്ക് വീഡിയോ കോൾ ചെയ്യാറുണ്ട്. ലാൽ എന്തോ കാര്യം പറയാൻ വേണ്ടി എന്നെ വിളിച്ചതാണ്. 

ആ സമയത്ത് ജീവ എൻ്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. അപ്പോൾ ഞാൻ ഫോണിൽ ലാലിനോട് ‘ലാലിൻ്റെ ഒരു ഫ്രണ്ട് എൻ്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോൺ ജീവയുടെ നേരെ കാണിച്ചു. ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാൽ സാർ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീർത്തിചക്രയിൽ അവർ ഒരുമിച്ച് അഭിനയിച്ചതാണ്. കീർത്തിചക്രയിലെ എന്തോ കാര്യമാണ് അവർ പരസ്‌പരം സംസാരിച്ചു.

ഇതുകണ്ട് കെ.എസ് രവികുമാർ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഈ ഫോൺ തട്ടിപറിച്ച് ‘ലാൽ സാർ, എപ്പടി ഇറുക്ക് സാർ. റുമ്പ ആസൈ സാർ, ഒരു വാട്ടി പാക്കണം എന്ന് ആസൈ സാർ’ എന്നും പറയാൻ തുടങ്ങി. അപ്പോൾ ലാൽ പുള്ളിയോട് സംസാരിച്ചു. പിന്നെ ശരണ്യ ഉണ്ടായിരുന്നു, ശരണ്യയോടും ലാൽ സംസാരിച്ചു. ഞങ്ങൾ അന്ന് സംസാരിച്ചു ഫോൺ വെച്ചു.

അന്ന് മുതൽ കെ.എസ് രവികുമാർ എന്നെ കണ്ടാൽ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി. ഇന്നലെ വരെ മൈൻഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടക്ക് പുള്ളി വന്നിട്ട് ‘സാർ, ലാൽ സാർ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാൻ പറഞ്ഞു. ‘അല്ലെ, നീങ്ക അവ്ളോ ക്ലോസാ സാർ’ എന്നൊക്കെ ചോദിച്ചു.

നമ്മൾ ലാലിൻ്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മൾക്ക് വാല്യൂ അധികം മനസിലാവില്ല. ഞാൻ ലാലിൻ്റെ വീഡിയോ കോൾ കണ്ടാൽ എഴുന്നേറ്റ് നിൽക്കില്ല. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെയല്ലെന്ന് നേരിന്‍റെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സിദ്ധിഖ് പറഞ്ഞു.

പറയൂ.. കെജിഎഫും സലാറും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?: സലാര്‍ ടീമിനെ മുന്നിലിരുത്തി ചോദിച്ച് രാജമൗലി.!

വീണ്ടും വിവാഹം കഴിക്കുന്നില്ലെ? എന്ന് ആരാധകന്‍റെ ചോദ്യം; കിടിലന്‍ മറുപടിയുമായി സാമന്ത.!

click me!