ഷോക്കിംഗ്, ആ താരത്തിന്റെ മുഴുവൻ രംഗങ്ങളും രാജമൗലി വെട്ടിമാറ്റി, ആര്‍ആര്‍ആറിന്റെ രഹസ്യങ്ങള്‍

By Web Team  |  First Published Nov 12, 2024, 3:59 PM IST

എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെ കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍.


വൻ ഹിറ്റായ ചിത്രമാണ് ആര്‍ആര്‍ആര്‍. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. രാം ചരണും ജൂനിയര്‍ എൻടിആറും ചിത്രത്തില്‍ നായകരായി എത്തി. എന്നാല്‍ മറ്റൊരു താരത്തെ രാജമൗലി ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

തെലുങ്കിലെ യുവ താരം സത്യദേവിന്റെ രംഗങ്ങളാണ് വെട്ടിമാറ്റിയതാണ്. ഇക്കാര്യം സത്യദവ് തന്നെയാണ് വെളിപ്പെടുത്തിയത്. ആര്‍ആര്‍ആറില്‍ ഞാൻ ഉണ്ടായിരുന്ന കാര്യം ആരും മനസ്സിലാക്കിയിട്ടുണ്ടാകില്ല. ശരിക്കും ആര്‍ആര്‍ആര്‍ ടീം അല്ലാതെ മറ്റാരും ഞാൻ ഉണ്ടായത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടിട്ടുണ്ടാകില്ല. ഏകദേശം 16 ദിവസങ്ങളോളം ചിത്രീകരിച്ചിരുന്നു. പക്ഷേ ആ കഥയുമായി എന്റെ ഭാഗങ്ങള്‍ ചേരില്ലെന്ന് അദ്ദേഹത്തിന് തോന്നി. രാജമൗലി അത് ഫൈനല്‍ എഡിറ്റില്‍ ചിത്രത്തില്‍ നിന്ന് മാറ്റുകയായിരുന്നു. എനിക്ക് അതില്‍ ഒരു പരാതിയുമില്ല. ആര്‍ആര്‍ആറിലെ ആ ഭാഗം വെട്ടിമാറ്റുമെന്ന് താൻ മനസ്സിലാക്കിയിരുന്നു. ഏകദേശം നാല് മണിക്കൂറോളം ആര്‍ആര്‍ആര്‍ സിനിമ രാജമൗലി ചിത്രീകരിച്ചിരുന്നുവെന്നും സത്യദേവ് വ്യക്തമാക്കുന്നു. സിനിമ മികച്ചതാകുന്നതിന് ചിത്രത്തിലെ പല രംഗങ്ങളും രാജമൗലി വെട്ടിമാറ്റുകയായിരുന്നുവെന്നും സത്യദേവ് സൂചിപ്പിച്ചു. എന്തായാലും സത്യദേവ് പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്.

Latest Videos

undefined

ആര്‍ആര്‍ആറിന് ഓസ്‍കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ചന്ദ്രബോസായിരുന്നു ഗാനരചന.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ ഉണ്ടായിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ജപ്പാനിലും പ്രദര്‍ശനത്തിന് എത്തിയ രൗജമൗലി ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More: ശരിക്കും സംഭവിക്കുന്നത് എന്ത്?, വിജയ്‍ സിനിമയിലെ സൂചന ഫലിച്ചോ?, അമരനിലൂടെ നാലാമത്തെ താരമായി ശിവകാർത്തികേയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!