'നടി-നടന്മാരുടെ ഉയർന്ന പ്രതിഫലം നി‍ർമാതാവിന് വലിയ തലവേദന'; വിശദീകരിച്ച് വിജയ് ബോബു

By Web TeamFirst Published Jan 15, 2024, 9:30 AM IST
Highlights

കഴിഞ്ഞ വർഷം ഇറങ്ങിയത് 225 സിനിമകൾ. നിർമാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം പടങ്ങളും നേടിയിട്ടില്ലെന്നും വിജയ് ബാബു. 

ലപ്പോഴും സിനിമാ മേഖലയിൽ ചർച്ചാ വിഷമായിട്ടുള്ള കാര്യമാണ് അഭിനേതാക്കളുടെ പ്രതിഫലം. പ്രത്യേകിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ. ഇടകാലത്ത് ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ നടി-നടന്മാരുടെ പ്രതിഫലം നിർമാതാക്കൾക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് പറയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. 

"പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോൾ റെവന്യു സ്ട്രീം വരികയാണ്. അപ്പോൾ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയിൽ നടിനടന്മാർ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോൾ ഒടിടി വന്നു. അതുകൂടെ ആയപ്പോൾ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്സ് ഓഫീസ്. എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കിൽ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയർത്തുന്നു. പക്ഷേ ഇപ്പോൾ രണ്ടും കൈവിട്ടു. ഈ ഉയർന്ന ശമ്പളം അങ്ങനെ നിൽക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്നത്തിലേക്കാ പൊയ്ക്കൊണ്ടിരിക്കുന്നത്", എന്നാണ് വിജയ് ബാബു പറയുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. 

Latest Videos

മോഹൻലാലിന്റെ 'നേര്', 100 കോടി നേടിയോ ? വാസ്തവം എന്ത് ?

മലയാള സിനിമയിൽ ഇനി വരാൻ പോകുന്ന കാര്യങ്ങളെ പറ്റിയും വിജയ് ബാബു സംസാരിച്ചു. "ഇനി സംഭവിക്കാൻ പോകുന്നത് മീഡിയം, സ്മാൾ സൈസ് സിനിമകൾ ഉണ്ടാകില്ല. മലയാളത്തിന്റെ ഐഡന്റിറ്റി ആയിരുന്നു നല്ല കഥകളും, മീഡിയം സൈസിലുള്ള സിനിമകളും. ആ ഐഡിന്റിറ്റി പതിയെ പൊയ്ക്കൊണ്ടിരിക്കയാണ്. പാൻ ഇന്ത്യൻ സിനിമകളോട് നമ്മൾ മത്സരിക്കും. തമിഴിലും തെലുങ്കിലും പണ്ട് ഉണ്ടായിരുന്ന തട്ട് പൊളിപ്പൻ മാസ് മസാല പടങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ആ പടങ്ങൾക്ക് ഉള്ള തിയറ്ററെ ഉണ്ടാകൂ. മുൻപ് വിജയ്, അജിത്ത്, രജനി സാർ, അല്ലു അർജുൻ പടങ്ങളൊക്കെയാണ് മലയാള സിനിമ പോലെ റിലീസ് നടന്നുകൊണ്ടിരുന്നത്. ബാഹുബലിയ്ക്ക് ശേഷം അതല്ല. ഈ ക്രിസ്മസിന് ഒരൊറ്റ മലയാളം പടം മാത്രമാണ് റിലീസ് ചെയ്ത്. മഴയും നൊയമ്പും സ്കൂളും സ്കൂൾ ഓപ്പണിങ്ങുമൊക്കെ കഴിഞ്ഞ് കിട്ടുന്നത് ഒരു മുപ്പത്തി എട്ട് ആഴ്ചയാണ്. ഈ 38 ആഴ്ചയിൽ പണ്ട് അജിത്ത്, വിജയ് പടങ്ങളൊക്കെ കഴിഞ്ഞ് നമുക്ക് കിട്ടിക്കൊണ്ടിരുന്നത് മുപ്പതി രണ്ടാണ്. ഈ ആഴ്ചയിൽ വേണം 200 പടങ്ങളിറക്കാൻ. കഴിഞ്ഞ വർഷം ഇറങ്ങിയത് 225. പാൻ സൗത്ത്, പാൻ ഇന്ത്യൻ പടങ്ങളുടെ ഒരു ഇൻഫ്ലുവൻസ് കഴിയുമ്പോൾ മലയാള സിനിമയ്ക്ക് കിട്ടുന്നത് ഇരുപത്തി അഞ്ച് ആഴ്ചയാണ്. ഒരാഴ്ച പത്ത് സിനിമകളൊക്കെയാണ് വരുന്നത്. കൊവിഡിന് മുൻപ് ഷൂട്ട് ചെയ്ത പടങ്ങൾ വരെ ഇപ്പോഴും റിലീസ് ചെയ്യാനുണ്ട്. ഇതിറങ്ങി തീരണ്ടേ. കഴിഞ്ഞ വർഷം ഇറങ്ങിയ നിർമാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം സിനിമകളും നേടിയിട്ടില്ല. നമുക്ക് ഇരുപത് കമേഷ്യൽ ഹീറോസ്, ഹീറോയിൻസ് ഉണ്ട്. ഇവർ ഒരു വർഷത്തിൽ നാല് പടം വച്ച് ചെയ്യുന്നവരാണ്. അപ്പോൾ തന്നെ എൺപതായോ", എന്നാണ് വിജയ് ബാബു പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!