എല്ലാ തിരിക്കും മാറ്റിവച്ച് ആ വാര്‍ത്ത കേട്ടയുടന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ഗുജറാത്തിലെത്തി ആമിര്‍ ഖാന്‍.!

By Web TeamFirst Published Jan 23, 2024, 6:25 PM IST
Highlights

മഹാവീർ ഛാഡിന്‍റെ മകള്‍ കഴിഞ്ഞ ദിവസമാണ് ഒരു റോഡ് അപകടത്തില്‍ മരിച്ചത്. 

മുംബൈ: മകൾ ഇറയുടെ വിവാഹ ആഘോഷങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആമിർ ഖാൻ. എന്നാല്‍ മകളുടെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ആമിര്‍ ചാര്‍ട്ട‍ഡ് ഫ്ലൈറ്റ് പിടിച്ച് നേരെ പോയത് ഗുജറാത്തിലെ കച്ചിലാണ്. സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ താരം ഇപ്പോൾ ഗുജറാത്തിലെ കച്ചിലേക്കാണ്. ആമിറിന്‍റെ അടുത്ത സുഹൃത്തായ മഹാവീർ ഛാഡിനെ ആശ്വസിപ്പിക്കാനാണ് താരം എത്തിയത്. 

മഹാവീർ ഛാഡിന്‍റെ മകള്‍ കഴിഞ്ഞ ദിവസമാണ് ഒരു റോഡ് അപകടത്തില്‍ മരിച്ചത്. മഹാവീർ ഛാഡിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനാണ് ആമിര്‍ എത്തിയത്. മഹാവീർ ഛാഡിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും ആമിര്‍ കണ്ടു. ലഗാന്‍ സിനിമ മുന്‍പ് കച്ചില്‍ ഷൂട്ടിംഗ് ചെയ്യുന്ന കാലത്ത് എല്ലാ സഹയവും ചെയ്ത് ഒപ്പം നിന്നയാളായിരുന്നു മഹാവീർ ഛാഡ്. പിന്നീട് അദ്ദേഹം ആമിറിന്‍റെ അടുത്ത സുഹൃത്തായി. 

Latest Videos

"ഇന്നലെ ദു:ഖകരമായ വാർത്ത അറിഞ്ഞതിന് പിന്നാലെ തന്നെ ഞാന്‍ ഇവിടുത്തേക്ക് പുറപ്പെട്ടു. ഞങ്ങളുടെ വളരെ അടുത്ത സുഹൃത്താണ് ദനാ ഭായ് (മഹാവീർ ഛാഡ്). അന്ന് അദ്ദേഹം ഭുജിനടുത്തുള്ള കോട്ടായി ഗ്രാമത്തിലായിരുന്നു. ലഗാന്‍റെ ഷൂട്ടിംഗ് നടന്നത് അവിടെയാണ്. ഒരു വർഷത്തോളം ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ ആറ് മാസത്തോളം ഷൂട്ട് ചെയ്തു. ദനാ ഭായ് ഞങ്ങളെ ഒരുപാട് സഹായിച്ചു; അതൊരു കുടുംബബന്ധം പോലെയായി

Megastar shares his condolences as his dear friend's daughter passed away in Kutch.
The friend named Mahavir Chad who helped him during the shooting of pic.twitter.com/lDCzEkf0tA

— RAJ (@AamirsDevotee)

આમિર ખાન એ દોસ્તી નિભાવી કૉટાય ગામ ના આહીર મિત્ર ના બેસણાં માં દુઃખી હર્દય આવી પહોંચ્યો
મહાવિર ભાઈ ચાડ (આહીર) નાં અક્સ્માત માં બે દિવસ પેહલા મુત્યુ થયું હતું તેમના પરિવાર ને સાંત્વના પાઠવી સધિયારો આપ્યો pic.twitter.com/pXwzu4HIq1

— 𝕂𝕙𝕠𝕜𝕙𝕒𝕣 𝕄𝕒𝕙𝕖𝕟𝕕𝕣𝕒 🇮🇳 (@KhokharMahendr4)

ഇന്നലെ അദ്ദേഹത്തിന്‍റെ  മകൾ ഒരു അപകടത്തിൽ മരിച്ചു. ഇത് കേട്ടപ്പോൾ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല അതാണ് അപ്പോള്‍ തന്നെ ഇവിടെ എത്തിയത്. ദക്ഷിണേന്ത്യയിലായിരുന്നു ഈ ഹൃദയഭേദകമായ വാർത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നത് അതെല്ലാം മറ്റിവച്ച് ഇങ്ങോട്ട് വന്നു. ജീവിതം പ്രവചനാതീതമാണ്, എല്ലാവർക്കും അത്തരം സങ്കടകരമായ നിമിഷങ്ങൾ ഒടുവിൽ അഭിമുഖീകരിക്കേണ്ടി വരും. ദുഃഖസമയത്ത്, എന്റെ സുഹൃത്തിനൊപ്പം നിൽക്കാനും അദ്ദേഹത്തിന് പിന്തുണ നൽകാനും ഞാൻ ആഗ്രഹിച്ചു. ഒരു കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു രക്ഷിതാവിനും വേദന നിറഞ്ഞ അനുഭവമാണ്" -അമിര്‍ പിന്നീട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. 

900 കോടി കളക്ഷന്‍ നേടിയ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുന്നു; നിര്‍മ്മാതാക്കളുടെ തര്‍ക്കം ഒത്തുതീര്‍പ്പായി

'വർഷങ്ങൾക്കു ശേഷം' ഡബ്ബിംഗ് പൂർത്തിയായി; ഏപ്രിലിൽ വേൾഡ് വൈഡ് റിലീസിന്..!

click me!