എഡ്യുമ്പസും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും റോഹാംറ്റൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ജൂൺ 9 വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ഓൺലൈൻ വെബിനാറും സ്പോട്ട് അഡ്മിഷനും നടത്തുന്നു. റോഹാംറ്റൺ യൂണിവേഴ്സിറ്റിയുടെ ഓപ്പറേഷൻസ് ഹെഡ് വിദി മിസ്ത്രിയാണ് സ്പോട്ട് അഡ്മിഷൻ വെബിനാർ നയിക്കുന്നത്.
വിദേശത്ത് മികച്ച ഒരു സർവകലാശാലയിൽ ഉപരിപഠനമാണോ നിങ്ങളുടെ ലക്ഷ്യം? നിങ്ങളുടെ സ്വപ്നത്തോട് ഒരു ചുവട് കൂടുതൽ അടുക്കാം, ലണ്ടനിലെ പ്രശസ്തമായ റോഹാംറ്റൺ യൂണിവേഴ്സിറ്റിയിൽ യുജി, പിജി കോഴ്സുകൾക്ക് പ്രവേശനം നേടാൻ അവസരമൊരുക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് പ്ലാറ്റ്ഫോം എഡ്യുമ്പസ്.
എഡ്യുമ്പസും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും റോഹാംറ്റൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ജൂൺ 9 വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ഓൺലൈൻ വെബിനാറും സ്പോട്ട് അഡ്മിഷനും നടത്തുന്നു. റോഹാംറ്റൺ യൂണിവേഴ്സിറ്റിയുടെ ഓപ്പറേഷൻസ് ഹെഡ് വിദി മിസ്ത്രിയാണ് സ്പോട്ട് അഡ്മിഷൻ വെബിനാർ നയിക്കുന്നത്.
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കും ഹയർ സെക്കൻഡറി പരീക്ഷയിൽ ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയ വിദ്യാർഥികൾക്ക് റോഹാംറ്റൺ യൂണിവേഴ്സിറ്റിയിൽ ഐഇഎൽടിഎസ് (IELTS) ഇല്ലാതെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം. എഡ്യുമ്പസ് വഴി അപേക്ഷിക്കുന്നവർക്ക് എഡ്യുമ്പസിൻ്റെ മുഴുവൻ സർവീസ് പാക്കേജുകളും സൗജന്യമായി ലഭിക്കുന്നതാണ്.
ഡിജിറ്റൽ-ഫസ്റ്റ് ആശയത്തിൽ പ്രവർത്തിക്കുന്ന എഡ്യുമ്പസ് ലോകത്തിലെ 500ൽ അധികം യൂണിവേഴ്സിറ്റികളുമായി ചേർന്ന് 50,000ൽ പരം കോഴ്സുകളിൽ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം നൽകുന്ന സ്ഥാപനമാണ്. കൂടുതൽ വിവരങ്ങൾക്കും വെബിനാർ റജിസ്ട്രേഷനും +91 9019625569 എന്ന നമ്പറിൽ വിളിക്കുക. എഡ്യുമ്പസിനെക്കുറിച്ച് കൂടുതലറിയാൻ വെബ്സൈറ്റ് സന്ദർശിക്കാം: www.edumpus.com അല്ലെങ്കിൽ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യുക.