ഓഗസ്റ്റ് 17 ശനിയാഴ്ച്ച ഇ-ടോക് കൊച്ചി ബ്രാഞ്ചിൽ ഒരുക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി (Buckinghamshire New University) പ്രതിനിധി സാം പൗൾട്ടൺ പങ്കെടുക്കും
യു.കെയിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ ഇൻടേക്കിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നേടാൻ അവസരം. പ്രമുഖ വിദേശ വിദ്യാഭ്യാസ സ്ഥാപനമായ ഇ-ടോക് ഗ്ലോബൽ എജ്യുക്കേഷനാണ് ഈ സൗകര്യം ഒരുക്കുന്നത്.
ഓഗസ്റ്റ് 17 ശനിയാഴ്ച്ച ഇ-ടോക് കൊച്ചി ബ്രാഞ്ചിൽ ഒരുക്കുന്ന സ്പോട്ട് അഡ്മിഷനിൽ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി (Buckinghamshire New University) പ്രതിനിധി സാം പൗൾട്ടൺ പങ്കെടുക്കും.
undefined
യു.കെയിലെ പ്രമുഖ സർവകലാശാലയായ ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്സുകൾ -
ബി.എസ്.സി നഴ്സിങ്
ബി.എ ഫോട്ടോഗ്രഫി
ബി.എസ്.സി സൈബർ സെക്യൂരിറ്റി
ബി.എസ്.സി കംപ്യൂട്ടിങ് വിത് വെബ്ഡെവലപ്മെന്റ്
ഏവിയേഷൻ മാനേജ്മെന്റ്
ബി.എസ്.സി ഹെൽത് ആൻഡ് സോഷ്യൽ സയൻസ്
ബി.എസ്.സി പബ്ലിക് ഹെൽത്
ബി.എസ്.സി ഫിസിയോതെറപ്പി
ബി.എ ഹോസ്പിറ്റാലിറ്റി ഓൻട്രപ്രന്യുർ
ബി.എ ഗ്രാഫിക് ഡിസൈൻ
എം.ബി.എ
ഡാറ്റ സയൻസ്
സൈക്കോളജി
കോഴ്സ് വിവരങ്ങൾക്കും അഡ്മിഷനും ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി പ്രതിനിധിയുമായി നേരിട്ട് സംവദിക്കാം. നിലവിൽ യു.കെയിലെ പ്രധാനപ്പെട്ട സർവകലാശാലകൾ അധികവും സെപ്റ്റംബർ ഇൻടേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇ-ടോക്കുമായി സഹകരിച്ച് സ്പോട്ട് അഡ്മിഷന് ബക്കിങ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി തയ്യാറായത്.
ഇ-ടോക് മുഖാന്തിരം അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ താമസ സൗകര്യവും എയർപോർട്ട് പിക്കപ്പും സൗജന്യമായി നൽകുമെന്ന് ഇ-ടോക് സി.ഇ.ഒ ഉണ്ണി. ടി.ആർ അറിയിച്ചു. കഴിഞ്ഞ 18 വർഷമായി വിദേശ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇ-ടോക്ക് ഗ്ലോബൽ എജ്യുക്കേഷൻ സർവ്വീസ് ചാർജുകൾ ഈടാക്കാതെ യു.കെയിൽ ഉപരിപഠനത്തിന് സഹായിക്കുന്ന സ്ഥാപനമാണ്.