മെയ് 23, 28 തീയതികളിലും ജൂൺ മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും ആർകൈസ് സ്റ്റഡി എബ്രോഡിന്റെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, പെരിന്തൽമണ്ണ ഓഫീസുകളിൽ ആയിരിക്കും സെമിനാർ നടക്കുക. നേരിൽ വരുന്നവർക്ക് സ്പോട്ട് ആപ്ലിക്കേഷനും സ്പെഷ്യൽ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം വിദേശ സർവ്വകലാശാലകളിൽ വേണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. മികച്ച വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമാക്കിയാണ് പലരും വിദേശത്ത് പഠിക്കുവാൻ പോകുന്നത്. എന്നാൽ ഇതിനു വേണ്ടിവരുന്ന ഭാരിച്ച ചിലവ് പലർക്കും താങ്ങാവുന്നതിലും ഏറെയാണ്. കൂടാതെ ഏറ്റവും മികച്ച കോഴ്സും, കോളേജും തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭൂരിപക്ഷത്തിനും ധാരണയില്ല. മാത്രവുമല്ല മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ വിദേശ വിദ്യാഭ്യാസം ഇന്ന് സാധ്യവുമാണ്.
ഇത്തരം കാര്യങ്ങളിൽ വിദ്യാർത്‌ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ്ന്യൂസ് ഓൺലൈനും ആർകൈസ് സ്റ്റഡി എബ്രോഡും ചേർന്ന് സെമിനാർ ഒരുക്കുന്നു. മെയ് 23, 28 തീയതികളിലും ജൂൺ മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും ആർകൈസ് സ്റ്റഡി എബ്രോഡിന്റെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, പെരിന്തൽമണ്ണ ഓഫീസുകളിൽ ആയിരിക്കും സെമിനാർ നടക്കുക. നേരിൽ വരുന്നവർക്ക് സ്പോട്ട് ആപ്ലിക്കേഷനും സ്പെഷ്യൽ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
undefined
വിദേശത്ത് പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയം പഠിക്കുവാൻ ഏറ്റവും അനുയോജ്യമായ കോഴ്സ്, രാജ്യം, കോളേജ് എന്നിവ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് സെമിനാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വളരെ കുറഞ്ഞ ചിലവിൽ വിദേശ പഠനം സാധ്യമാക്കുന്നതിന് ലഭ്യമായ സ്കോളർഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങളും സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. സ്കോളർഷിപ് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക് അത് നേടുന്നതിന് വേണ്ട സഹായവും നൽകും.
കോവിഡിന് ശേഷം കാനഡ, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ വിസ നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ, പഠനത്തിനും ജോലിക്കുമായി വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് വിസ നൽകുവാനും ഈ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിദേശത്ത് പഠിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയമാണിത്.
ഇഷ്ടപ്പെട്ട മേഖലയിൽ ജോലി നേടുന്നതിന് ഏറ്റവും മികച്ച കോഴ്സുകൾ ഏതെല്ലാം എന്നത് മുതൽ, അത് പഠിക്കുവാൻ ഏറ്റവും അനുയോജ്യമായ രാജ്യം, കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി, സ്കോളർഷിപ്പുകൾ ലഭ്യമാണെങ്കിൽ അതിനു വേണ്ട അപേക്ഷ, അഡ്മിഷൻ, സ്റ്റുഡൻറ് വിസ എന്നിങ്ങിനെ എല്ലാ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.