സഹോദരന് അനന്തരവകാശിയായി ആൺകുഞ്ഞില്ല, വാടക്കാരുടെ കുട്ടിയെ തട്ടിയടുത്ത് 35കാരി, മൂന്ന് പേർ അറസ്റ്റിൽ

By Web Team  |  First Published Oct 9, 2024, 7:45 AM IST

വീടിന് പുറത്ത് കളിക്കുകയായിരുന്ന 3 വയസുകാരനെ കാണാതായ സംഭവത്തിൽ വാടക വീട് ഉടമയും സഹോദരനും സഹോദര ഭാര്യയും അറസ്റ്റിൽ. ആൺകുട്ടികൾ ഇല്ലാതിരുന്ന സഹോദരന് വേണ്ടി കുട്ടിയെ തട്ടിയെടുത്തത് വാടക വീടിന്റെ ഉടമയായ 35കാരി


അംറോഹ: സഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ല. വാടക്കാരുടെ മുന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സ്ത്രീ പിടിയിൽ. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. സഹോദരനും സഹോദരന്റെ ഭാര്യയും ആൺകുഞ്ഞ് ഉണ്ടാകാത്തതിൽ വിഷമിക്കുന്നത് കണ്ടാണ് യുവതി കടുത്ത കൈ സ്വീകരിച്ചത്. ഒക്ടോബർ നാലിനാണ് മൂന്നുവയസുകാരന്റെ രക്ഷിതാക്കൾ മകനെ കാണാനില്ലെന്ന് കമല മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. 

കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇവർ താമസിച്ചിരുന്ന മേഖലയിലെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിക്കുകയായിരുന്നു. അന്വേഷണത്തിനിടെ കുഞ്ഞഇനെ എടുത്ത് ഒരാൾ തിടുക്കത്തിൽ ഗാന്ധി മാർക്കറ്റ് ഭാഗത്തേക്ക് പോവുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു. കൌമാരക്കാരനായ ഒരാളെ പൊലീസ് തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുൾ അഴിഞ്ഞത്. 

Latest Videos

undefined

അമ്മയുടെ നിർദ്ദേശപ്രകാരമാണ് കുഞ്ഞിനെ കൊണ്ട് പോയതെന്ന് കൌമാരക്കാൻ വിശദമാക്കുകയായിരുന്നു. അംരോഹയിലെത്തിച്ച് അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് കുഞ്ഞിനെ കൈമാറിയെന്നും കൌമാരക്കാരൻ പൊലീസിന് മൊഴി നൽകുകയായിരുന്നു. രണ്ട് പെൺകുട്ടികളുള്ള സഹോദരരന്റെ ഭാര്യ അനന്തരാവകാശിയായി ആൺകുട്ടിയില്ലെന്ന പരാതി ഏറെ നാളായി യുവതിയോട് പറഞ്ഞിരുന്നു. 26കാരിയായ സഹോദര ഭാര്യയും 32 കാരനായ സഹോദരനും 35കാരിയായ വാടക വീട് ഉടമയും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. 

താൻ വാടകയ്ക്ക് നൽകിയ വീട്ടിലെ കുടുംബത്തിലെ മൂന്ന് വയസ് പ്രായമുള്ള കുട്ടി വീടിന് പുറത്ത് കളിക്കുന്നത് കണ്ട 35കാരി കുഞ്ഞിനെ എടുത്ത് കൌമാരക്കാരനായ മകന്റെ പക്കൽ സഹോദരന്റെ വീട്ടിലേക്ക് കൊടുത്ത് വിടുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 35കാരിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!