അമ്പിളിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പത്തനംതിട്ട: നഗരത്തിൽ മധ്യത്തില്‍ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. തട്ട സ്വദേശി അമ്പിളിക്കാണ് വെട്ടേറ്റത്.ഓടി രക്ഷപെടാൻ ശ്രമിച്ച അമ്പളിയെ പ്രതി പിന്തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഭർത്താവ് സത്യപാലനെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല കുന്പഴ റോഡിലെ കണ്ണങ്കരയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അമ്പിളി ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ കയറിയാണ് സത്യപാലൻ ആക്രമിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ച അന്പിളയെ പ്രതി പിന്തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
യുവതിയുടെ കൈക്കും പുറത്തും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും പിരിഞ്ഞു കഴിയുകയാണ്. സത്യപാലനൊപ്പം കഴിയാൻ താത്പര്യമില്ലെന്ന് അമ്പിളി അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. വധശ്രമം അടക്കമുള്ള വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പത്തനംതിട്ട കോടതിയൽ ഹാജരാക്കി റിമാന്‍റ് ചെയ്തു
undefined
വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍; നടപടിയെടുത്ത് അധികൃതര്‍
ഫോണിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ, ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങി യുവാവ്, 28 പേർക്ക് നോട്ടീസ്
ഭാര്യ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചെന്ന് ആത്മഹത്യ കുറിപ്പ്
ഭാര്യയും ഭാര്യാ സഹോദരനും ചേർന്ന് ഭീഫ് കഴിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിൽ ആണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് നടന്ന ആത്മഹത്യയിൽ ഭാര്യക്കും ഭാര്യാ സഹോദരനുമെതിരെ സൂറത്ത് പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഭാര്യയും സഹോദരനും കാരണമാണ് യുവാവ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. രോഹിത് പ്രതാപ് സിംഗ് തൂങ്ങിമരിക്കും മുമ്പ് ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.