ഗ്രാമവാസികൾക്ക് മുന്നിൽ വച്ച് അപമാനിക്കപ്പെട്ടതിന് പിന്നാലെ പച്ചക്കറി കച്ചവടക്കാരനെ കൊലപ്പെടുത്താനായി കത്തി വാങ്ങി സൂക്ഷിച്ച യുവാവ് ഒരുമാസത്തോളം കാത്തിരുന്ന ശേഷമാണ് കൊലപാതകം നടത്തുന്നത്
ബറേലി: സഹോദരിയെ അപമാനിച്ചതിന് പച്ചക്കറി കടക്കാരൻ മുഖത്തടിച്ചതിന്റെ ദേഷ്യത്തിൽ മാസങ്ങൾ കാത്തിരുന്ന് യുവാവിനെ കഴുത്തറുത്ത് കൊന്ന് 28കാരൻ. കേൾവി പരിമിതിയും സംസാര ശേഷിയുമില്ലാത്ത 28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ ബറേലിയിലെ സാമ്പാളിലാണ് സംഭവം. ജസ്വന്ത് ദിവാകർ എന്നയാളെയാണ് ഒക്ടോബർ 3ന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബനിയാതേർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന് സമീപത്തായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഗ്രാമവാസിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര കുമാർ എന്നയാളാണ് അറസ്റ്റിലായത്. ജിതേന്ദ്ര കുമാർ സഹോദരിയെ ശല്യം ചെയ്തത് ജസ്വന്ത് ദിവാകർ ചോദ്യം ചെയ്യുകയും വാക്കു തർക്കത്തിനിടെ യുവാവിനെ ജസ്വന്ത് ദിവാകർ മുഖത്തടിക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടതിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന ജസ്വന്തിനോട് ജിതേന്ദ്ര മനസിൽ വിരോധം വച്ച് പുലർത്തിയിരുന്നു.
undefined
ഇതിനിടെ ഗ്രാമ വാസികളിൽ ചിലരോട് ജസ്വന്തിനെ കഴുത്തറുക്കുമെന്ന് ജിതേന്ദ്ര വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവം നടന്ന ദിവസം ഇയാൾ വീട്ടിലേക്ക് വസ്ത്രങ്ങളൊന്നുമില്ലാതെയാണ് എത്തിയത്. വീട്ടുകാർ ചോദിച്ചപ്പോഴാണ് കൊലപാതക സൂചനകൾ ലഭിച്ചത്. വിവരമറിഞ്ഞ വീട്ടുകാർ ഇയാൾ കൊലപാതകത്തിനുപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്നു. ഒരു വർഷം മുൻപ് വാങ്ങിയിരുന്ന കത്തി കഴിഞ്ഞ ഒരുമാസമായി ഇയാൾ കയ്യിൽ കരുതിയിരുന്നതായാണ് വിവരം. കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം