ശശാങ്കിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സാബിറാസ് കപ്പക്കടവ് മുഹമ്മദ് സാദിഖ് (59), തോട്ടട ഭഗവതിമുക്ക് ബൈത്തുല്‍ ഷാര്‍മിന സലിം എന്ന കല്ലിങ്ങല്‍ സലിം (54), കണ്ണൂര്‍ അഴിക്കല്‍ കടപ്പുറത്ത് അകത്ത് കക്കി ഫയസ് (48), കണ്ണൂര്‍ അഴീക്കല്‍ മുടവന്റകത്ത് മുജീബ് (49), തൃശൂര്‍ അരണാട്ടുകര കാര്‍ത്തിക വീട്ടില്‍ ദിലീപ് ചന്ദ്രന്‍ (44), പടിഞ്ഞാറെ വെമ്പല്ലൂര്‍ ചെന്നറ ധനേഷ് എന്ന മുത്തു (32), കൊടുങ്ങല്ലൂര്‍ അഴീക്കോട് കുന്നികുലത്ത് ഷിഹാബ് (40) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.
കഴിഞ്ഞ സെപ്റ്റംബർ 23ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേട്ടുപ്പാളയത്ത് നിന്ന് ഇറിഡിയം റൈസ് പുള്ളര്‍ കൊണ്ടുവന്ന് കൊടുക്കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണും ശശാങ്ക് ശശികുമാറും കൂടി പ്രതികളില്‍ നിന്ന് 65 ലക്ഷം രൂപ വാങ്ങിയെന്നാണ് പ്രതികള്‍ പറയുന്നത്. ഈ പണം തിരിച്ചു ചോദിച്ച് തൃശൂരിലെ പാലിയേക്കരയിലേക്ക് അരുണിനെയും ശശാങ്കിനെയും പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു. പാലിയേക്കരയിലെത്തിയ ഇരുവരെയും പ്രതികളുടെ കാറില്‍ കല്ലൂരും മരോട്ടിച്ചാലുമുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി.
undefined
മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം മുളകുപൊടി എറിഞ്ഞും വീട്ടില്‍ വെച്ചും വഴിയില്‍ വെച്ചും വടി കൊണ്ടും ഇരുമ്പു റാഡുകൊണ്ടും ഭീകരമായി മര്‍ദിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അരുണിന്റെ ബോധം നഷ്ടപ്പെട്ടു. എന്നാല്‍ പ്രതികള്‍ പിന്‍മാറാതെ പ്രതിയായ മുത്തുവിന്റെ പടിഞ്ഞാറെ വെമ്പല്ലൂരുള്ള വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും മര്‍ദിക്കുകയായിരുന്നു. അരുണിന് അനക്കമില്ലാതായതോടെ കയ്പമംഗലം ഫിഷറീസ് സ്‌കൂളിനു സമീപം കൊണ്ടുവന്നു. റോഡില്‍ പരിക്കേറ്റ് കിടന്നതാണെന്ന വ്യാജേന കാറിലിരുത്തിയതിന് ശേഷം ആംബുലന്‍സ് ഡ്രൈവറെ ഫോണില്‍ വിളിച്ചു വരുത്തി. പുലര്‍ച്ചെ അഞ്ചോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അരുണ്‍ മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതിനിടയില്‍ അരുണിനൊപ്പമുണ്ടായിരുന്ന ശശാങ്ക് ഓടി രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് കയ്പമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശശാങ്കിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ആംബുലന്‍സ് ഡ്രൈവറില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് കേസ് പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ഗൂഢാലോചന നടത്തുകയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
READ MORE: അന്ന് ഫിനാൻഷ്യൽ പവർ ഹബ്, ഇന്ന് 'സെക്സ് ടൂറിസം' സ്പോട്ട്; സാമ്പത്തിക തകർച്ചയിൽ കാലിടറി ടോക്കിയോ