ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം; എന്നിട്ടും സഞ്ജുവിനെ എന്തുകൊണ്ട് ഇന്ത്യ എ ടീമില്‍ പരിഗണിച്ചില്ല?

By Web TeamFirst Published Oct 22, 2024, 3:08 PM IST
Highlights

ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു എന്തുകൊണ്ട് പുറത്തായെന്ന് ചോദിക്കുന്നവരുണ്ട്.

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ എ ടീമീനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ഗെയ്കവാദിന്റെ കീഴില്‍ 15 ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ എ ടീമിനെതിരെ രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കെത്തുന്ന ഇന്ത്യയുടെ സീനിയര്‍ ടീമിനെതിരെ ഒരു ത്രിദിന മത്സരവും കളിക്കും. ഇഷാന്‍ കിഷന്‍, അഭിഷേക് പോറല്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാായി ടീമിലെത്തിയപ്പോല്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല.

ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു എന്തുകൊണ്ട് പുറത്തായെന്ന് ചോദിക്കുന്നവരുണ്ട്. മാത്രമല്ല, ചുവന്ന പന്തില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്ന നിര്‍ദേശം ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കിയിരുന്നു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുവെന്ന സൂചനയാണ് സഞ്ജുവിന് നല്‍കിയത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം സഞ്ജു പങ്കുവെക്കുകയും ചെയ്തു. എന്നിട്ടും സഞ്ജുവിന് ഇന്ത്യയുടെ എ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

Latest Videos

വഴിവിട്ട ജീവിതവും, അച്ചടക്കമില്ലായ്മയും! പൃഥ്വി ഷാ പുതിയ കാലത്തെ വിനോദ് കാംബ്ലിയെന്ന് ക്രിക്കറ്റ് ആരാധകര്‍

എന്നാല്‍ അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ഈ മാസം 31ന് ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ആദ്യ മത്സരം നടക്കുന്നത്. നവംബര്‍ ഏഴിന് രണ്ടാം മത്സരവും ആരംഭിക്കും. നവംബര്‍ 15ന് ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെ ത്രിദിന ഇന്‍ട്രാ സ്‌ക്വാഡ് മത്സരം. ഈ സമയത്ത് തന്നെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കുന്നത്. നാല് ടി20 മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. നവംബര്‍ 15നാണ് അവസാന ടി20. അതുകൊണ്ടുതന്നെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചില്ല. 

അതേസമയം, മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടം നേടി. കഴിഞ്ഞ മാസം നടന്ന ദുലീപ് ട്രോഫിയില്‍ ഗെയ്ക്വാദ് ഇന്ത്യ സിയെ നയിച്ചിരുന്നു. ടീമിനെ രണ്ടാം സ്ഥാനത്തേക്ക് നയിക്കന്‍ റുതുരാജിന് സാധിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി സീസണില്‍, മുംബൈയ്ക്കെതിരായ 145 ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സാണ് അദ്ദേഹം നേടിയത്.

ടി20 ലോകകപ്പ് ഫൈനലിന് തയ്യാറാവാന്‍ രോഹിത് പറഞ്ഞു, ടോസിന് മുമ്പ് സ്ഥാനം നഷ്ടമായി! കാരണം വ്യക്തമാക്കി സഞ്ജു

ഇന്ത്യ എ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവദത്ത് പടിക്കല്‍, റിക്കി ഭുയി, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യാഷ് ദയാല്‍, നവ്ദീപ് സൈനി, മാനവ് സുതാര്‍, തനുഷ് കൊട്ടിയാന്‍.

click me!