പൂനെ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാർത്ത, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളിക്കും; രാഹുൽ പുറത്തേക്ക്

By Web TeamFirst Published Oct 22, 2024, 3:48 PM IST
Highlights

മറ്റന്നാൾ പൂനെയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലാണ്

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് ഇന്ത്യൻ ടീം  സഹ പരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില‍ കാല്‍മുട്ടില്‍ പന്തുകൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നെങ്കിലും റിഷഭ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും ഡോഷെറ്റെ പറ‍ഞ്ഞു.

ബെംഗളൂരു ടെസ്റ്റില്‍ റിഷഭിന്‍റെ കാലിന് നേരിയ വേദനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും ഫിറ്റാണ്. റിഷഭ് പന്ത് തന്നെ രണ്ടാം ടെസ്റ്റിലും വിക്കറ്റ് കീപ്പറാകും. ആദ്യ ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്നും ഡോഷെറ്റെ വ്യക്തമാക്കി.

Latest Videos

ഇതിലും മികച്ച ക്യാച്ച് സ്വപ്നങ്ങളില്‍ മാത്രം, യുഎഇ താരത്തെ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി അയുഷ് ബദോനി

റിഷഭ് പന്തിന് രണ്ടാം ടെസ്റ്റ് നഷ്ടമാകുമെന്നും പകരം ധ്രുവ് ജുറെല്‍ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ പരിക്കുണ്ടായിട്ടും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് 99 റണ്‍സടിച്ചിരുന്നു. എന്നാല്‍ വിക്കറ്റിനിടയിലൂടെ ഓടുമ്പോള്‍ റിഷഭ് പന്ത് വേദന കാരണം ബുദ്ധിമുട്ടിയിരുന്നു. ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനം മുതല്‍ ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായിരുന്നത്.

ബെംഗളൂരുവിലെ ഞെട്ടിക്കുന്ന തോല്‍വി; പൂനെയില്‍ ന്യൂസിലൻഡിനെ വീഴ്ത്താൻ സ്പിന്‍ പിച്ചൊരുക്കി ഇന്ത്യ

രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലാകും പുറത്തുപോകുകയെന്ന സൂചനയും ഡോഷെറ്റെ നല്‍കി. മധ്യനിരയില്‍ സ്ഥാനം കിട്ടാനായി ടീമില്‍ കടുത്ത മത്സരമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെന്ന് ഡോഷെറ്റെ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ പ്രകടനം ഉജ്ജ്വലമായിരുന്നു. കെ എല്‍ രാഹുല്‍ തിളങ്ങിയില്ലെങ്കിലും അദ്ദേഹം മികച്ച മാനസിക നിലയിലാണ്. എങ്കിലും ടീമിലെ ടോപ് സിക്സിലേക്ക് ഏഴ് പേരില്‍ നിന്ന് വേണം തെരഞ്ഞെടുപ്പ് നടത്താന്‍. പൂനെയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുകയെന്നും ഡോഷെറ്റെ പറഞ്ഞു.  മറ്റന്നാൾ പൂനെയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് ജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!