ബെംഗളൂരു ടെസ്റ്റിൽ ആദ്യ ദിനം നഷ്ടമായി, ഇനി ബംഗ്ലാദേശിനെ അടിച്ചിട്ടപ്പോലെ അടിക്കണം; മഴ ഇന്ത്യയ്ക്ക് പണി തരുമോ?

By Web TeamFirst Published Oct 16, 2024, 4:59 PM IST
Highlights

ബെംഗളൂരു ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളി.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം മഴ കൊണ്ടുപോയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ദിനം പൂര്‍ണമായും നഷ്ടമായിട്ടും ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയെങ്കിലും ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ അത് സാധ്യമാകുമോ എന്ന് കണ്ടറിയണം. ബെംഗളൂരു ടെസ്റ്റില്‍ ഫലമുണ്ടാക്കാനായില്ലെങ്കില്‍ മൂന്ന് മത്സര പരമ്പര തൂത്തുവാരി ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമെന്ന ഇന്ത്യയുടെ പദ്ധതിയും പാളും.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയാല്‍ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര സ്വന്തമാക്കിയില്ലെങ്കിലും 0-5ന് തോല്‍ക്കാതിരുന്നാൽ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ 2-0നാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഒന്നോ ഒന്നില്‍ കൂടുതലോ ടെസ്റ്റില്‍ ജയിക്കേണ്ട സാഹചര്യമുണ്ടാകും.

Latest Videos

ടി20 ലോകകപ്പ് തോൽവി, ഹർമൻപ്രീത് പുറത്തേക്ക്, പകരം ക്യാപ്റ്റനെ നിർദേശിച്ച് മിതാലി രാജ്; അത് സ്മൃതി മന്ദാനയല്ല

നിലവില്‍ 11 ടെസ്റ്റുകൾ കളിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ 74.24 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ 12 ടെസ്റ്റില്‍ 62.50 പോയന്‍റ് ശതമാനമാണുള്ളത്. 55.46 പോയന്‍റ് ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയും 45.59 പോയന്‍റ് ശതമാനമുള്ള ഇംഗ്ലണ്ടുമാണ് ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും വെല്ലുവിളിയായി മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. പാകിസ്ഥാനെതിരായ പരമ്പര  തൂത്തുവാരിയാല്‍ ഇംഗ്ലണ്ട് നിലമെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയരാനിടയുണ്ട്.

വയനാട്ടില്‍ വീണ്ടും ക്രിക്കറ്റ് മാമാങ്കം, സി.കെ.നായുഡു ട്രോഫിക്കൊരുങ്ങി കൃഷ്ണഗിരി സ്‌റ്റേഡിയം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരെ മൂന്നും ഓസ്ട്രേലിയക്കെതിരെ അഞ്ചും ടെസ്റ്റുകളുള്ളപ്പോള്‍ ശ്രീലങ്കക്ക് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളാണുള്ളത്. 2018-19ല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്‍റെ ചരിത്രം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കക്കാവും. എതിരാളികളുടെ ഫലം നോക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് വേണ്ടത് അവശേഷിക്കുന്ന എട്ട് ടെസ്റ്റില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് മഴ കൊണ്ടുപോയാല്‍ ബാക്കിയുള്ള ഏഴ് ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് ജയം നേടേണ്ടിവരും. അതില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റും ജയിച്ചാലും ഓസ്ട്രേലിയയിലും ഇന്ത്യ ജയം ഉറപ്പാക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!