പതിയെ തുടങ്ങി പടിപടി അടി; വിജയ് ഹസാരെയില്‍ മഹാരാഷ്‌ട്രയെ കേരളം തല്ലിമെതിക്കുന്നു

By Web TeamFirst Published Dec 9, 2023, 10:45 AM IST
Highlights

ടോസ് നേടിയ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു

രാജ്‌കോട്ട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 22 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 126 റണ്‍സെന്ന നിലയിലാണ്. കേരളത്തിനായി ഓപ്പണര്‍മാരായ കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ക്രീസില്‍ നില്‍ക്കുന്നു. രോഹന്‍ 60 പന്തില്‍ 65* ഉം, പ്രസാദ് 72 പന്തില്‍ 59* ഉം റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. 

ടോസ് നേടിയ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍ മികച്ച സ്വിങും മൂവ്‌മെന്‍റും മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് ലഭിച്ചു. ആദ്യം കൃഷ്‌ണ പ്രസാദാണ് അടി തുടങ്ങിയതെങ്കിലും രോഹന്‍ പിന്നാലെ ഗിയര്‍ മാറ്റി. തകര്‍പ്പന്‍ ബൗണ്ടറികളുമായി കളംനിറഞ്ഞാണ് ഇരുവരും കേരളത്തെ മുന്നോട്ട് നയിക്കുന്നത്. സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ക്രീസിലേക്ക് വരാനിരിക്കേ മികച്ച സ്കോര്‍ കേരളം പ്രതീക്ഷിക്കുന്നു. 

Latest Videos

പ്ലേയിംഗ് ഇലവനുകള്‍

മഹാരാഷ്‌ട്ര: ഓം ഭോസ്‌ലെ, കുശാല്‍ താംബെ, അന്‍കിത് ബാവ്‌നി, ആസിം കാസി, നിഖില്‍ നായക് (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മഹാത്രേ, കേദാര്‍ ജാദവ് (ക്യാപ്റ്റന്‍), പ്രദീപ് ദാദ്ധേ, സോഹന്‍ ജമാല്‍, മനോജ് ഇന്‍ഗലെ, രാമകൃഷ്‌ണന്‍ ഘോഷ്. 

കേരളം: കൃഷ്‌ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ശ്രേയാസ് ഗോപാല്‍, അബ്‌ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, വിഷ്‌ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍. 

Read more: ആരെ ഉള്‍പ്പെടുത്തും, തഴയും, കിളി പാറും; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20 നാളെ, കാണാനുള്ള വഴികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!