ബംഗ്ലാദേശിന്റെ പിന്മാറ്റം സ്ഥിരീകരിച്ചു; വനിതാ ടി20 ലോകകപ്പിന് യുഎഇ വേദിയായേക്കും

By Web TeamFirst Published Aug 19, 2024, 11:56 PM IST
Highlights

വേദി ഒരുക്കാന്‍ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു.

ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പിന് യുഎഇ വേദിയായേക്കും. രാജ്യത്തെ സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെ ആണിത്. ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിര്‍ദേശം ബിസിസിഐ നിരസിച്ചിരുന്നു. ഇന്ത്യ പിന്മാറിയതോടെ ശ്രീലങ്കയോ, യുഎഇയോ ലോകകപ്പ് വേദിയായേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വേദി ഒരുക്കാന്‍ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിത ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്.

നടത്താന്‍ കഴിയില്ലെന്ന് ജയ് ഷാ പറയുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ... ''ഇവിടെ മണ്‍സൂണ്‍ സമയമാണിപ്പോള്‍. അതിനപ്പുറം അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ലോകകപ്പ് മത്സരങ്ങള്‍ നടത്തണമെന്ന് ഒരു തരത്തിലുള്ള സൂചനയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ജയ് ഷാ വ്യക്തമാക്കി. 

Latest Videos

എനിക്ക് ഇനിയും ഐപിഎല്‍ കളിക്കണം! ആഗ്രഹം വ്യക്തമാക്കി ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത്

ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് സൈനിക മേധാവിയില്‍ നിന്ന് ബിസിബി സുരക്ഷാ ഉറപ്പ് തേടിയിരുന്നു. വനിതാ ടി20 ലോകകപ്പ് രണ്ട് നഗരങ്ങളിലായിട്ടാണ് നടക്കേണ്ടത്. സില്‍ഹെറ്റ്, മിര്‍പൂര്‍ എ്നിവയാണ് വേദികള്‍. അതേസമയം സന്നാഹ മത്സരങ്ങള്‍ സെപ്റ്റംബര്‍ 27 ന് ആരംഭിക്കും. ഇന്ത്യ, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് ഈ പറയുന്ന സമയ പരിധിക്കുള്ളില്‍ മറ്റൊരു വേദിയില്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

click me!