മായങ്ക് യാദവിന്‍റെയും നിതീഷ് റെഡ്ഡിയുടെയും ഇന്ത്യൻ അരങ്ങേറ്റം;ലഖ്നൗവിനും ഹൈദരാബാദിനും കിട്ടിയത് എട്ടിന്‍റെ പണി

By Web Team  |  First Published Oct 7, 2024, 7:11 PM IST

ഐപിഎല്‍ താരലേലത്തിന് മുമ്പ് ക്യാപ്ഡ് താരങ്ങളായി മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയും.


ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി പേസര്‍ മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയും അരങ്ങേറിയതോടെ ഐപിഎല്‍ താരലലേത്തിന് മുമ്പ് എട്ടിന്‍‍റെ പണി കിട്ടിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും. ഇന്ത്യക്കായി അരങ്ങേറിയതോടെ ഐപിഎല്‍ താരലലേത്തില്‍ ക്യാപ്ഡ് താരങ്ങളായായിട്ടായിരിക്കും ഇരുവരെയും ഇനി പരിഗണിക്കുക.

ഒകേ്ടോബര്‍ 31 ആണ് കളിക്കാരെ നിലനിര്‍ത്താനായി ബിസിസിഐ ഓരോ ടീമുകള്‍ക്കും അനുവദിച്ചിരിക്കുന്ന സമയപരിധി. ഇതിനുള്ളില്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുന്നുവെന്ന് അറിയിക്കണം. മായങ്കും നിതീഷും ഇന്ത്യക്കായി അരങ്ങേറിയ സാഹചര്യത്തില്‍ ഇരുവരും ക്യാപ്ഡ് താരങ്ങളായി മാറി.

Latest Videos

undefined

അബ്ദുള്ള ഷഫീഖിനും ഷാന്‍ മസൂദിനും സെഞ്ചുറി, ബാബറിന് വീണ്ടും നിരാശ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ മികച്ച നിലയില്‍

ബിസിസിഐ കഴിഞ്ഞ മാസം പുറത്തിറക്കി റീടെന്‍ഷന്‍ നയം അനുസരിച്ച് ക്യാപ്ഡ് താരങ്ങളെ നിലനിര്‍ത്താന്‍ ഓരോ ടീമും മുടക്കേണ്ട കുറഞ്ഞ തുക 11 കോടി രൂപയാണ്. നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയുമാണ് ടീമുകള്‍ മുടക്കേണ്ടത്. നിലനിര്‍ത്തുന്ന അഞ്ചാമത്തെ താരത്തിന് ഇത് വീണ്ടും 18 കോടിയായി ഉയരും. അഞ്ചാമത്തെ താരത്തിന് 14 കോടി വീണ്ടും മുടക്കണം. അഞ്ച് കളിക്കാര്‍ക്ക് പുറമെ ഒരു കളിക്കാരനെ റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കാനും കഴിയും.

ഈ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുറഞ്ഞത് 11 കോടിയെങ്കിലും മുടക്കേണ്ടിവരും. ഇതേ സാഹചര്യമാണ് മായങ്ക് യാദവിന്‍റെ കാര്യത്തില്‍ ലഖ്നൗവിനുമുള്ളത്. ഒക്ടോബര്‍ 31നുശേഷമായിരുന്നു ഇരുവരും ഇന്ത്യക്കായി അരങ്ങേറിയതെങ്കില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ഇരുവരെയും നിലനിര്‍ത്താന്‍ നാലു കോടി രൂപ ഈ ടിമുകള്‍ക്ക് മുടക്കിയാല്‍ മതിയാകുമായിരുന്നു.

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്രീതി സിന്‍റയുടെ ടീമിന് ടി20 കിരീടം; രോഹിത്തിനെ അനുകരിച്ച് ഫാഫ് ഡൂപ്ലെസി

ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡി കോക്ക്, നിക്കോളാസ് പുരാന്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദാകട്ടെ പാറ്റ് കമിന്‍സ്, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്ഡ് താരമായതോടെ നിതീഷ് റെഡ്ഡിയെ ഹൈദരാബാദ് റൈറ്റ് ടു മാച്ച് വഴി സ്വന്തമാക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതേസമയം പരിക്കേറ്റില്ലെങ്കില്‍ മായങ്കിനായി ടീമുകള്‍ ശക്തമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!