ബിസിസിഐക്ക് സൗദിയുടെ ക്ഷണം! ഐപിഎല്‍ മെഗാതാരലേലത്തിന് റിയാദോ ജിദ്ദയോ വേദിയാകും

By Web TeamFirst Published Oct 9, 2024, 11:08 AM IST
Highlights

ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗദി അറേബ്യയാവും മെഗാ താരലേലത്തിന് വേദിയാവുക.

റിയാദ്: ഈവര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായേക്കും. നവംബര്‍ അവസാനമായിരിക്കും താരലേലം നടക്കുക. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ലേലത്തില്‍ ഓരോ ടീമിനും ആറുപേരെ നിലനിര്‍ത്താമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാ ഫ്രാഞ്ചൈസികളും ഒഴിവാക്കേണ്ടവരുടേയും പകരം സ്വന്തമാക്കേണ്ടവരുടേയും പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. ഇതോടൊപ്പം മെഗാതാരലേലത്തിന് ഏത് നഗരം വേദിയാവുമെന്ന് അറിയാനുള്ള ആകാംക്ഷയും നീളുന്നു. 

ദുബായ്, ലണ്ടന്‍ എന്നിവയാണ് ബിസിസിഐ ആദ്യം പരിഗണിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗദി അറേബ്യയാവും മെഗാ താരലേലത്തിന് വേദിയാവുക. റിയാദ്, ജിദ്ദ എന്നീ നഗരങ്ങളാണ് ബിസിസിഐ താരലേലത്തിനായി പരിഗണിക്കുന്നത്. ക്രിക്കറ്റിന് കാര്യമായ വേരോട്ടമില്ലെങ്കിലും ഐപിഎല്ലുമായി സഹകരിക്കാന്‍ സൌദി അറേബ്യ താല്‍പര്യം അറിയിക്കുകയായിരുന്നു. ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈമാസം മുപ്പത്തിയൊന്നിനകമാണ് ബിസിസിഐയ്ക്ക് നല്‍കേണ്ടത്. 

Latest Videos

സഞ്ജു പറഞ്ഞത് ശരിയാണെന്ന് സൂര്യകുമാര്‍ യാദവ്! മലയാളി താരത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ടീമുകള്‍ നിലനിര്‍ത്തുന്ന ഒന്നാമത്തെ താരത്തിന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയും ആയിരിക്കും പ്രതിഫലം. നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലമായി നല്‍കണം. അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളെ അണ്‍ക്യാപ്ഡ് പ്ലെയറായി പരിഗണിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എം എസ് ധോണിയെയും സന്ദീപ് ശര്‍മ്മയെ രാജസ്ഥാന്‍ റോയല്‍സിനും കുറഞ്ഞ പ്രതിലത്തിന് നിലനിര്‍ത്താന്‍ കഴിയും. നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് ഉള്‍പ്പടെ ഓരോ ടീമിനും ലേലത്തില്‍ പരമാവധി 120 കോടി രൂപയാണ് ചെലഴിവാക്കാനാവുക.

click me!