ദില്ലിയില്‍ 200 കടക്കുമോ? ചരിത്രം അങ്ങനെയാണ്! ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20 ഇന്ന്, സഞ്ജുവിന് നിര്‍ണായകം

By Web TeamFirst Published Oct 9, 2024, 8:23 AM IST
Highlights

നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമതായെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും റിങ്കു സിംഗും ഉള്‍പ്പെട്ട മധ്യനിരയും ശക്തം.

ദില്ലി: ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും. ദില്ലിയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. റണ്ണൊഴുകുന്ന ദില്ലിയിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. ദില്ലിയിലെ അവസാന പത്ത് ടി20യില്‍ എട്ടിലും സ്‌കോര്‍ബോര്‍ഡ് ഇരുന്നൂറ് കടന്നു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് തുറക്കാനെത്തും. ആദ്യ മത്സരത്തില്‍ 29 റണ്‍സിന് പുറത്തായ സഞ്ജുവിന് ഇന്നത്തെ മത്സരം നിര്‍ണായകമായിരിക്കും. ഗ്വാളിയോറില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം സഞ്ജുവിനെതിരെ ഉണ്ടായിരുന്നു.

നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമതായെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും റിങ്കു സിംഗും ഉള്‍പ്പെട്ട മധ്യനിരയും ശക്തം. ടീമീല്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പന്തെറിയാന്‍ അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും വാഷിംഗണ്‍ സുന്ദറും ടീമിലെത്തുമെന്നുറപ്പ്. ടി20യില്‍ സുരക്ഷിത സ്‌കോറിലേക്ക് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് തന്റെ ബാറ്റര്‍മാര്‍ക്ക് അറിയില്ലെന്ന ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയുടെ വാക്കുകളില്‍ നിന്നുതന്നെ ബംഗ്ലാദേശ് നേരിടുന്ന പ്രതിസന്ധി വ്യക്തം. 

Latest Videos

ആ തെറ്റ് ഇന്ത്യ രണ്ടാം ടി20യില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ! ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ വിമര്‍ശനം

ബൗളര്‍മാര്‍ക്കും താളംകണ്ടെത്താനാവുന്നില്ല. ഇതുകൊണ്ടുതന്നെ ടീമില്‍ മാറ്റത്തിന് സാധ്യത. ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് ടി20യില്‍ ബംഗ്ലാദേശിന് ജയിക്കാനായത് ഒറ്റക്കളിയില്‍ മാത്രം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം. പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യം.

മത്സരം കാണാനുള്ള വഴികള്‍

ടിവിയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ മത്സരം കാണാനാകും. ജിയോ സിനിമയില്‍ സൗജന്യ ലൈവ് സ്ട്രീമിംഗ്  ലഭ്യമാകും.

സാധ്യതാ ടീം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

click me!