ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മത്സരം സൗജന്യമായി കാണാൻ ഈ വഴികള്‍; സമയം

By Web Team  |  First Published Oct 8, 2024, 4:19 PM IST

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.


ദില്ലി: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ നാളെയിറങ്ങും. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ പൊരുതാതെ കീഴടങ്ങിയതിന്‍റെ നാണക്കേട് മായ്ക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെതതാനുമാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ(3-0ന്) തൂത്തുവാരിയിരുന്നു.

യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ മുന്‍നിര താരങ്ങളാരും ഇല്ലാതിരുന്നിട്ടും ഇന്ത്യൻ കരുത്തിനെ വെല്ലുവിളിക്കാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നാളെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച പോരാട്ടമെങ്കിലും കാഴ്ചവെക്കാനാകും ബംഗ്ലാദേശിന്‍റെ ശ്രമം. മലയാളി താരം സഞ്ജു സാംസണും നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

Latest Videos

undefined

അവനെ 18 കോടി കൊടുത്ത് നിലനിർത്തേണ്ട കാര്യമില്ല, രാജസ്ഥാൻ നിലനിർത്തേണ്ട 5 താരങ്ങളുടെ ലിസ്റ്റുമായി മുൻ താരം

മത്സരം കാണാനുള്ള വഴികള്‍

ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിൽ മത്സരം കാണാനാകും. ജിയോ സിനിമയില്‍ സൗജന്യ ലൈവ് സ്ട്രീമിംഗ്  ലഭ്യമാകും.

സമയം

ഇന്ത്യൻ സമയം നാളെ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക.

സാധ്യതാ ടീം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!