ഓള്‍റൗണ്ടറായ ഹാര്‍ദിക് അടുത്തകാലത്തൊന്നും പന്തെറിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണില്‍ ഒരിക്കല്‍പോലും താരം പന്തെടുത്തിട്ടില്ല.
ദുബായ്: ടി 20 ലോകകപ്പ് (T20 World Cup) ആരംഭിക്കാനിരിക്കെ ഇന്ത്യയെ അലട്ടുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) കായികക്ഷമതയാണ്. ഓള്‍റൗണ്ടറായ ഹാര്‍ദിക് അടുത്തകാലത്തൊന്നും പന്തെറിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ (IPL 2021) മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണില്‍ ഒരിക്കല്‍പോലും താരം പന്തെടുത്തിട്ടില്ല.
undefined
രണ്ട് സന്നാഹ മത്സരങ്ങളിലും താരം ബാറ്റിംഗിന് മാത്രമാണ് ഇറങ്ങിയത്. പന്തെറിയുന്നില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടീമിനെ ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഹാര്‍ദിക് പന്തെറിഞ്ഞില്ലെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍താരങ്ങളായി കപില്‍ ദേവ്, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശര്‍മ (Rohit Sharma). അതോടൊപ്പം ആറാം ബൗളറെ ഉപയോഗിക്കുന്നതിനെ കുറിച്ചും. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരശേഷം രോഹിത് ഹാര്‍ദിക്കിനെ കുറിച്ച് പറഞ്ഞു. ക്യാപ്റ്റന്‍ വിശദീകരണമിങ്ങനെ... ''ഹാര്‍ദിക് നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ആറാം ബൗളറെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലി (Virat Kohli) പന്തെറിഞ്ഞത്. മികച്ച ബൗളിംഗ് നിരയുണ്ടെങ്കിലും മത്സരത്തില്‍ ആറാം ബൗളര്‍ അനിവാര്യമാണ്. പുതിയ പരീക്ഷണം ലോകകപ്പിലും പ്രതീക്ഷിക്കാം.'' രോഹിത് വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരെ കോലി രണ്ടോവറാണ് എറിഞ്ഞത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) സ്റ്റീവന്‍ സ്മിത്തും (Steven Smith) ക്രീസിലുണ്ടായിട്ടും കോലി രണ്ടോവറില്‍ വിട്ടുനല്‍കിയത് 12 റണ്‍സ് മാത്രം. ഞായറാഴ്ച പാകിസ്ഥാനെതിരെ തുടങ്ങുന്ന ലോകകപ്പ് പോരാട്ടങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനകൂടിയാണ് രോഹിത് കോലിയും നല്‍കുന്നത്. അതേസമയം ആരോഗ്യം വീണ്ടെടുക്കുന്ന ഹാര്‍ദിക് ലോകകപ്പില്‍ പന്തെറിയുമെന്നാണ് രോഹിത്തിന്റെ പ്രതീക്ഷ.