ഒന്നിനൊന്ന് മെച്ചം, കരുത്തര്‍ മുംബൈ ഇന്ത്യന്‍സ് തന്നെ! സാധ്യതാ ഇലവന്‍ അറിയാം

By Web Team  |  First Published Nov 26, 2024, 12:25 PM IST

പവര്‍ ഹിറ്റര്‍ വില്‍ ജാക്‌സിനെ 5.25 കോടിക്ക് ടീമിലെത്തിച്ച മുംബൈയ്ക്ക് ഒരു കോടിക്ക് റ്യാന്‍ റിക്കിള്‍ട്ടണെ ലഭിച്ചത് വന്‍ നേട്ടമായി.


ജിദ്ദ: പേരിലെ ഇന്ത്യന്‍ പെരുമ അതേപോലെ കാത്താണ് മുബൈ ഇന്ത്യന്‍സ് അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെത്തുന്നത്. ജസ്പ്രിത് ബുമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, തിലക് വര്‍മ എന്നിവരെ നിലനിര്‍ത്തിയ മുംബൈ ലേലത്തില്‍ മികച്ച താരങ്ങളെയും ടീമിലെത്തിച്ചു. ബൗളിംഗിലെ പോരായ്മ പരിഹരിക്കാന്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ തിരികെ എത്തിച്ച മുംബൈ ദീപക് ചഹറിനെയും സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറേയും സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്റെ മിസ്റ്റ്‌റി സ്പിന്നര്‍ അല്ലാ ഗസന്‍ഫാറിനെ നാല് കോടി 80 ലക്ഷത്തിന് ടീമിലെത്തിച്ചതാണ് എല്ലാവരേയും അമ്പരപ്പിച്ചത്. 

പവര്‍ ഹിറ്റര്‍ വില്‍ ജാക്‌സിനെ 5.25 കോടിക്ക് ടീമിലെത്തിച്ച മുംബൈയ്ക്ക് ഒരു കോടിക്ക് റ്യാന്‍ റിക്കിള്‍ട്ടണെ ലഭിച്ചത് വന്‍ നേട്ടമായി. ആരാധകരെ അമ്പരിപ്പിച്ച് ആദ്യം കൈവിട്ട അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ അവസാനം 30 ലക്ഷത്തിന് വാങ്ങി. മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെയും 30 ലക്ഷത്തിന് മുംബൈ സ്വന്തമാക്കി. മുംബൈ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം...

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധിര്‍, ഹാര്‍ദിക് പണ്ഡ്യ, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.

അവസാന നിമിഷം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറേയും മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചിരുന്നു.  കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ് അര്‍ജുന്‍ മുംബൈയിലെത്തുന്നത്. ആദ്യം അണ്‍സോള്‍ഡായിരുന്ന താരമാണ് അര്‍ജുന്‍. പേര് വിളിച്ചപ്പോള്‍ മുംബൈ അടക്കമുള്ള ടീമുകള്‍ താരത്തില്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. അര്‍ജുന്‍ ഐപിഎല്‍ കളിക്കില്ലെന്നാണ് മിക്കവരും കരുതിയത്. എന്നാല്‍ അവസാന നിമിഷം മുംബൈ തിരിച്ചുകൊണ്ടുവരികയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്

ജസ്പ്രീത് ബുമ്ര(18 കോടി),ഹാര്‍ദിക് പാണ്ഡ്യ(16.35 കോടി), സൂര്യകുമാര്‍ യാദവ്(16.35 കോടി), രോഹിത് ശര്‍മ്മ(16.30 കോടി), ട്രെന്റ് ബോള്‍ട്ട്(12.50 കോടി), ദീപക് ചാഹര്‍(9.25 കോടി), തിലക് വര്‍മ്മ(8.00 കോടി), നമാന്‍ ധിര്‍(5.25 കോടി), വില്‍ ജാക്ക്‌സ്5.25(കോടി), അള്ളാ ഗസന്‍ഫര്‍( 4.80 കോടി), മിച്ചല്‍ സാന്റ്‌നര്‍( 2 കോടി), റിയാന്‍ റിക്കല്‍ടണ്‍(1 കോടി),റീസ് ടോപ്ലി(75 ലക്ഷം), റോബിന്‍ മിന്‍സ്(65 ലക്ഷം), കാണ്‍ ശര്‍മ്മ(50 ലക്ഷം), രാജ് ബാവ(30 ലക്ഷം), അശ്വനി കുമാര്‍(30 ലക്ഷം), കൃഷ്ണന്‍ ശ്രീജിത്ത്(30 ലക്ഷം),സത്യനാരായണ രാജു(30 ലക്ഷം), ബെവോണ്‍ ജേക്കബ്‌സ്(30 ലക്ഷം), വിഘ്‌നേഷ് പുത്തൂര്‍ (30 ലക്ഷം).

click me!