രണ്ട് സന്നാഹ മത്സരങ്ങളിലും പാകിസ്ഥാന്‍ കളിച്ച രീതിയാണ് ബട്ടിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ മത്സരങ്ങളുമായി താരതമ്യം ചെയ്താണ് ബട്ട് തന്റെ യുട്യൂബ് ചാനലില്‍ സംസാരിച്ചത്.
ലാഹോര്‍: പാകിസ്ഥാന്‍ (Pakistan) ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ (Babar Azam) ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് (Salman Butt). രണ്ട് സന്നാഹ മത്സരങ്ങളിലും പാകിസ്ഥാന്‍ കളിച്ച രീതിയാണ് ബട്ടിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ മത്സരങ്ങളുമായി താരതമ്യം ചെയ്താണ് ബട്ട് തന്റെ യുട്യൂബ് ചാനലില്‍ സംസാരിച്ചത്.
undefined
യാതൊരുവിധ തന്ത്രങ്ങളുമില്ലാതെയാണ് അസമിന് കീഴില്‍ പാകിസ്ഥാന്‍ കളിക്കുന്നതെന്ന് ബട്ട് ആരോപിച്ചു. ''ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങളും നന്നായി ഉപയോഗിച്ചു. ഐപിഎല്ലില്‍ കളിച്ചവരാണെങ്കില്‍ പോലും എല്ലാവര്‍ക്കും അവസരം നല്‍കാന്‍ ടീം ഇന്ത്യ ശ്രദ്ധിച്ചു. അങ്ങനെ അല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ഒരുമിച്ച് കളിച്ചില്ലെന്ന് പറയാമായിരുന്നു. എന്നാലിപ്പോള്‍ പാകിസ്ഥാന്റെ കാര്യത്തില്‍ അങ്ങനെ പറയേണ്ടിവരും.
ടി20 ലോകകപ്പ്: 'ഇന്ത്യക്ക് തന്നെയാണ് കൂടുതല്‍ സാധ്യത'; കാരണം വ്യക്തമാക്കി ഇന്‍സമാം ഉള്‍ ഹഖ്
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ തന്റെ താരങ്ങളെ ശരിയായി ഉപയോഗിച്ചിട്ടില്ല. ബാബറും മുഹമ്മദ് റിസ്‌വാനും ആദ്യ ഓവറില്‍ പുറത്തായാല്‍ എന്ത് ചെയ്യും.? അപ്പോള്‍ മറ്റൊരാള്‍ പുതിയ പന്തുകള്‍ക്കെതിരെ കളിക്കേണ്ടിവരും. എന്നാല്‍ മറ്റൊരു താരത്തിന് അവസരം നല്‍കാന്‍ പാക് ക്യാപ്റ്റന്‍ തയ്യാറായില്ല. എന്താണ് ബാബറിന്റെ തന്ത്രമെന്ന് എനിക്ക് മനസിലാവുന്നില്ല.'' ബട്ട് വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ വിരാട് കോലി പന്തെറിയുമോ? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായിട്ടാണ്. ഞായറാഴ്ച്ച ദുബായിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും മുഖാമുഖം വരുന്നത്.