നാലു കളിയില്‍ നാലും ജയിച്ച ആന്ധ്രയുടെ നെറ്റ് റണ്‍റേറ്റ് +3.030 ആണ്. കേരളത്തിനാകട്ടെ +1.967 നെറ്റ് റണ്‍റേറ്റാണുള്ളത്.
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ അഞ്ച് കളിയില്‍ നാലു ജയം നേടിയിട്ടും ഗ്രൂപ്പ് ഇ പോയന്‍റ് പട്ടികയില്‍ കേരളം രണ്ടാമത്. അഞ്ച് കളിയില്‍ നാലു ജയവും ഒരു തോല്‍വിയുമുള്ള കേരളത്തിന് 16 പോയന്‍റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രക്കും 16 പോയന്‍റാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് ആന്ധ്ര ഒന്നാം സ്ഥാനത്തെത്തി.
നാലു കളിയില്‍ നാലും ജയിച്ച ആന്ധ്രയുടെ നെറ്റ് റണ്‍റേറ്റ് +3.030 ആണ്. കേരളത്തിനാകട്ടെ +1.967 നെറ്റ് റണ്‍റേറ്റാണുള്ളത്. ഇതോടെ നാളെ ഹൈദരാബാദില്‍ നടക്കുന്ന കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. നാലു കളികളില്‍ മൂന്ന് ജയവും 12 പോയന്‍റുമുള്ള മുംബൈ ആണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ മൂന്നാമത്. 1.199 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്.
undefined
നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും എട്ടു പോയന്‍റുമായി സര്‍വീസസ് നാലാം സ്ഥാനത്തും ഇതേ പോയന്‍റുള്ള റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്. ഗോവ ആറാമതും നാഗാലാന്‍ഡ് ഏഴാമതുമാണ്.ആദ്യ കളിയില്‍ സര്‍വീസസിനെതിരെ മൂന്ന് വിക്കറ്റ് ജയം നേടിയ കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് നാലു വിക്കറ്റിന് തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി വിജയവഴിയില്‍ തിരിച്ചെത്തിയ കേരളം മുംബൈയെ 43 റണ്‍സിനും തകര്‍ത്തു. മഴ തടസപ്പെടുത്തിയ കളിയില്‍ വിജെഡി നിയമപ്രകാരം ഇന്നലെ ഗോവയെ കേരളം 11 റണ്‍സിനും തോല്‍പ്പിച്ചു.
ഹൈദാരാബാദില്‍ നാളെ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രക്കെതിരെയുമാണ് കേരളത്തിന്‍റെ അവസാന മത്സരം. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രക്കാകട്ടെ കേരളത്തിന് പുറമെ വ്യാഴാഴ്ച കരുത്തരായ മുംബൈയെ നേരിടേണ്ടതുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. ഡിസംബര്‍ ഒമ്പതിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഡിസംബര്‍ 11ന് ആളൂരിലും ചിന്നസ്വാമി സ്റ്റേഡിയത്തിലുമായി ബാക്കിയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. 13ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ മത്സരങ്ങളും 15ന് ഇതേവേദിയില്‍ ഫൈനലും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക