അണ്ടര്‍ 19 ഏഷ്യാ കപ്പ്: നിരാശപ്പെടുത്തി വീണ്ടും വൈഭവ് സൂര്യവൻശി, ജപ്പാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

By Web Team  |  First Published Dec 2, 2024, 12:12 PM IST

23 പന്തില്‍ 23 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്കോര്‍ നേടാനായില്ല.


ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ്. 42 റണ്‍സോടെ ക്യാപ്റ്റന്‍ മുഹമ്മദ് അമാനും 11 റണ്ണുമായി കെ പി കാര്‍ത്തികേയയുമാണ് ക്രീസില്‍.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവന്‍ശിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 65 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. 23 പന്തില്‍ 23 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്കോര്‍ നേടാനായില്ല.

Latest Videos

undefined

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ

മൂന്ന് ഫോറും ഒരു സിക്സും പറത്തിയാണ് വൈഭവ് 23 റണ്‍സെടുത്തത്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ വൈഭവ് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. വൈഭവ് പുറത്തായതിന് പിന്നാലെ 29 പന്തില്‍ 54 റണ്‍സടിച്ച ആയുഷ് മാത്രെയും മടങ്ങി. ആറ് ഫോറും നാല് സിക്സും പറത്തിയാണ് ആയുഷ് മാത്രെ 54 റണ്‍സടിച്ചത്.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ മുഹമ്മദ് അമാനും ആന്ദ്രെ സിദ്ധാര്‍ത്ഥും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 47 പന്തില്‍ 35 റണ്‍സെടുത്ത ആന്ദ്രെ സിദ്ധാര്‍ത്ഥിനെ മടക്കിയ ഹ്യൂഗോ കെല്ലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ യുവനിരക്ക് ജപ്പാനെതിരായ മത്സരം നിര്‍ണായകമാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കളിച്ച മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല. ആദ്യമത്സരത്തില്‍ 30 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ഇനാന്‍ രണ്ടോവറില്‍ 34 റണ്‍സ് വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!