സ്പിന്നര്‍ ജാക് ക്ലേയ്ട്ടന്‍റെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റുവെച്ച സര്‍ഫറാസിനെ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പര്‍ പിടികൂടിയാണ് പുറത്താക്കിയത്.
കാന്‍ബറ: അഡ്‌ലെയ്ഡില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ഇന്നലെ നടന്ന പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ ഇന്ത്യ ജയച്ചു കയറിയപ്പോൾ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സര്‍ഫറാസ് ഖാനും മാത്രമായിരുന്നു. രോഹിത് മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ സർഫറാസ് ഒരു റണ്ണെടുത്ത് മടങ്ങി.
സ്പിന്നര്‍ ജാക് ക്ലേയ്ട്ടന്‍റെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റുവെച്ച സര്‍ഫറാസിനെ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പര്‍ പിടികൂടിയാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്തുണ്ടായ നിരാശ കമന്‍റേറ്റര്‍മാരെയും ആരാധകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി.
undefined
സര്‍ഫറാസിന്‍റെ വിക്കറ്റ് വീണതോടെ നിരാശയോടെ മുഖം പൊത്തി കുനിഞ്ഞിരിക്കുന്ന രോഹിത്തിന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചിരിച്ചത്. ഒപ്പം കമന്‍റേറ്റര്‍മാര്‍ രോഹിത് പൊട്ടിക്കരയുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും ക്യാപ്റ്റന്‍റെ മുഖത്ത് വന്ന ഭാവം എന്താണെന്ന് വീഡിയോയില്‍ കാണാനാവില്ല.ഒടുവില്‍ രോഹിത് പൊട്ടിച്ചിരിക്കുകയാണെന്നായിരുന്നു കമന്‍റേറ്റര്‍മാരുടെ നിഗമനം.
ഇന്നലെ നടന്ന മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. യശസ്വി ജയ്സ്വാള്‍ 45ഉം നിതീഷ് റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറും 42ഉം റണ്‍സ് വീതമെടുത്തു. രവീന്ദ്ര ജഡേജ 27 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി ബാറ്റിംഗിനിറങ്ങിയില്ല. വെള്ളിയാഴ്ച അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. ഡേ-നൈറ്റ് ടെസ്റ്റ് മത്സരമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക