രണ്ടാം ദിനം ആദ്യ സെഷനില്‍ 75 റണ്‍സിനിടെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടി മുന്‍തൂക്കം നേിടയെങ്കിലും ട്രാവിസ് ഹെഡ് ക്രീസിലെത്തുന്നതുവരെ അതിന് ആയുസുണ്ടായിരുന്നുള്ളു
ബ്രിസ്ബേന്‍: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ ബ്രിസ്ബേനിലും തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കി ട്രാവിസ് ഹെഡ്. കൂടെ ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ചേര്‍ന്നപ്പോള്‍ ബ്രിസ്ബേന്‍ ടെസ്റ്റില്‍ രണ്ടാം ദിനം തുടക്കത്തില്‍ 3 വിക്കറ്റ് വീഴ്ത്തി നേടിയ മുന്‍തൂക്കം നഷ്ടമാക്കിയ ഇന്ത്യ ബാക്ക് ഫൂട്ടിലാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന ശക്തമായ നിലയിലാണ്. 103 റണ്‍സുമായി ട്രാവിസ് ഹെഡും 65 റണ്‍സോടെ സ്റ്റീവ് സ്മിത്തും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു.
രണ്ടാം ദിനം ആദ്യ സെഷനില്‍ 75 റണ്‍സിനിടെ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ നേടിയ മുന്‍തൂക്കത്തിന് ട്രാവിസ് ഹെഡ് ക്രീസിലെത്തുന്നതുവരെ ആയുസുണ്ടായിരുന്നുള്ളു. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച ഹെഡ് ഇന്ത്യൻ പേസര്‍മാരെ അനായാസം നേരിട്ടപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്ത്രങ്ങളില്ലാതെ വലഞ്ഞു. ഇതിനിടെ മുഹമ്മദ് സിറാജിന് പരിക്കേറ്റ് കയറിയതും ഇന്ത്യക്ക് തിരിച്ചടിയായി. കരുതലോടെ തുടങ്ങിയ സ്മിത്തും ഹെഡും ലഞ്ചിന് പിരിയുമ്പോള്‍ ഓസീസിനെ 105-3 ല്‍ എത്തിച്ചെങ്കില്‍ ലഞ്ചിന് ശേഷം ഹെഡ് തകര്‍ത്തടിക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 25 റണ്‍സ് മാത്രമെടുത്തിരുന്ന ഹെഡ് രണ്ടാം സെഷനില്‍ 75 റണ്‍സ് കൂടി അടിച്ച് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി തികച്ചു. 114 പന്തിലാണ് ഹെഡ് സെഞ്ചുറിയിലെത്തിയത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ഹെഡിന്‍റെ സെഞ്ചുറി.
TRAVIS HEAD - THE BEST ALL FORMAT BATTER IN THE WORLD RIGHT NOW. ⭐
- Yet Another Hundred for Travis Head vs India, He is simply dominating India in all formats..!!! pic.twitter.com/Im0UTagsOi
മറുവശത്ത് തുടക്കത്തില്‍ പതറിയ സ്മിത്ത് ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച് 114 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിയുടെ ആത്മവിശ്വാസത്തില്‍ സ്മിത്തും ഫോമിലായതോടെ ഇന്ത്യൻ ബൗളര്‍മാര്‍ വിയര്‍ത്തു. സ്പിന്നര്‍ രവീന്ദ്ര ജഡേജക്ക് യാതൊരു പ്രഭാവവും ഉണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അറ്റു. ലഞ്ചിന് ശേഷം ഗ്രൗണ്ടിലിറങ്ങിയ സിറാജ് ഹെഡിനെ വീഴ്ത്താന്‍ ബൗണ്‍സറുകളെറിഞ്ഞ് പരീക്ഷിച്ചെങ്കിലും അതെല്ലാം ലേറ്റ് കട്ടിലൂടെയും അപ്പര്‍ കട്ടിലൂടെയും ബൗണ്ടറിയിലേക്ക് പായിച്ച് ഹെഡ് ആ പ്രതീക്ഷയും ബൗണ്ടറി കടത്തി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര: 3 താരങ്ങളെ തിരിച്ചു വിളിക്കാന്‍ തിരുമാനിച്ച് ബിസിസിഐ
undefined
രണ്ടാം ദിനം ബാറ്റിംഗിന് അനൂകൂലമായി മാറിയ ഗാബയിലെ പിച്ചില്‍ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നത് തടയാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 19 ഓവറില്‍ 51 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 9 ഓവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക