വിജയത്തിന് പിന്നാലെ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍! റോയല്‍സിന് വേണ്ടി ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

By Web TeamFirst Published Apr 23, 2024, 8:30 AM IST
Highlights

ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3500 റണ്‍സ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു. 128 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം.

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ 28 പപന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 60 പന്തില്‍ 104 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

ഇതിനിടെയാണ് സഞ്ജു സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3500 റണ്‍സ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് സഞ്ജു. 128 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. യഥാര്‍ത്ഥത്തില്‍ രാജസ്ഥാന് വേണ്ടി 3000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യ താരവും സഞ്ജുവാണ്. 79 ഇന്നിംഗ്‌സില്‍ 2981 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രണ്ടാം സ്ഥാനത്ത്. 100 ഇന്നിംഗ്‌സില്‍ 2810 റണ്‍സുള്ള  മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മൂന്നാമതാണ്. ഷെയ്ന്‍ വാട്‌സണ്‍ (78 ഇന്നിംഗ്‌സില്‍ 2371), യശസ്വി ജയ്‌സ്വാള്‍ (45 ഇന്നിംഗ്‌സില്‍ 1367) എന്നിവരാണ് പിന്നിലുള്ളത്. 

Latest Videos

2013ലാണ് സഞ്ജു രാജസ്ഥാനിലെത്തുന്നത്. ഇതിനിടെ ടീമിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും സഞ്ജു കളിച്ചു. 2021ല്‍ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. 2022ല്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു ടീം. 

കോലിയെ പുറത്താക്കിയത് അംപയര്‍മാരെന്ന് മുഹമ്മദ് കൈഫ്! മുന്‍ താരത്തിന്റെ പോസ്റ്റിന് പ്രതികരിച്ച് വിരാട് കോലി

ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിന് അരികിലെത്തി. 35 റണ്‍സെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ട് കളികളില്‍ ആറ് പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 179-9, രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറില്‍ 183-1.

click me!