ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെല്ലുവിളിയാവുക ദക്ഷിണാഫ്രിക്ക, സാധ്യതകള്‍! ഇനിയങ്ങോട്ട് കടുക്കും

By Web TeamFirst Published Oct 26, 2024, 11:28 PM IST
Highlights

62.50 പോയന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ രണ്ടാമതും 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമുണ്ട്.

പൂനെ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ ഇനി കടുത്ത വെല്ലുവിളി. ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റും തോറ്റതോടെയാണ് ഇന്ത്യയുടെ അവസ്ഥ തുലാസിലായത്. ഇന്ന് പൂനെ ടെസ്റ്റിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 113 റണ്‍സിനാണ് ഇത്തവണ ഇന്ത്യ തോല്‍ക്കുന്നത്. രണ്ടാം ടെസ്റ്റിന് മുമ്പ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. 12 ടെസ്റ്റുകളില്‍ നിന്ന്  68.06 പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ പൂനെയിലെ തോല്‍വിയോടെ അത് 62.82 പോയിന്റ് ശതമാനമായി താഴ്ന്നു. 

62.50 പോയന്റ് ശതമാനമുള്ള ഓസ്‌ട്രേലിയ രണ്ടാമതും 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമുണ്ട്. 50 ശതമാനമുള്ള ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറി. 47.62 ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി അഞ്ച് മത്സരം ബാക്കിയുണ്ട്. ഇതില്‍ നാലെണ്ണം സ്വന്തം നാട്ടിലാണ്. രണ്ടെണ്ണം വീതം ശ്രീലങ്കയോടും പാകിസ്ഥാനോടും. ഒരെണ്ണം ബംഗ്ലാദേശിനെതിരെ എവേ ഗ്രൗണ്ടില്‍. നാട്ടിലെ സാഹചര്യം മുതലെടുക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരും. ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ ഒരു ജയമെന്നും പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളാന്‍ വലിയ സാധ്യതയുണ്ട്. 

Latest Videos

മഴ തന്നെ, മഴയോട് മഴ! രണ്ടാം ദിവസവും മഴയില്‍ കുതിര്‍ന്നേക്കും; കേരളം-ബംഗാള്‍ രഞ്ജി മത്സരം വൈകും

ശ്രീലങ്കയ്ക്ക് ഓസീസിനെതിരെ നാട്ടില്‍ രണ്ട് ടെസ്റ്റുകളുണ്ട്. ന്യൂസിലന്‍ഡിന് നാല് ടെസ്റ്റുകള്‍ അവശേഷിക്കുന്നു. ഒരെണ്ണം ഇന്ത്യക്കെതിരേയും ശേഷിക്കുന്ന മൂന്നെണ്ണം ഇംഗ്ലണ്ടിനെതിരെ നാട്ടിലും. ദശാംശ കണക്കില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുണ്ട്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലുണ്ടാകുമോ എന്നുള്ള കാര്യം ഉറപ്പ് പറയാന്‍ സാധിക്കില്ല. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഇനി കളിക്കേണ്ടത്. അതായത് അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ നാലു ടെസ്റ്റിലെങ്കിലും ജയിച്ചാലെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഇന്ത്യക്ക് അടുത്തവര്‍ഷം ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംന്‍ഷിപ്പില്‍ ഫൈനലിലേക്ക് നേരിട്ട് കടക്കാനാവൂ. 

അവരെ എപ്പോഴും ആശ്രയിക്കാനാവില്ല! ജഡേജ-അശ്വിന്‍ സഖ്യത്തെ പിന്തുണച്ച് രോഹിത് ശര്‍മ

ഓസ്‌ട്രേലിയക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ മൂന്ന് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ട സ്ഥിതിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിന് പുറമെ അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ ഇനിയൊരു തോല്‍വിയെക്കുറിച്ചും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. ആറില്‍ നാലു ജയവും രണ്ട് സമനിലയും മാത്രമെ ഇന്ത്യയെ നേരിട്ട് ഫൈനലിലെത്തിക്കൂ. പൂനെയിലും തോറ്റതോടെ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര കൈവിട്ടുവെന്ന നാണക്കേടും ഇന്ത്യക്ക് നേരിടേണ്ടി വന്നു.

click me!