പരമ്പര നഷ്ടത്തിനിടയിലും സവിശേഷ പട്ടികയില്‍ ഇടം നേടി യശ്വസി ജയ്‌സ്വാള്‍! കൂടെയുള്ളത് മക്കല്ലം മാത്രം

By Web TeamFirst Published Oct 26, 2024, 8:50 PM IST
Highlights

ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്.

പൂനെ: ടെസ്റ്റ് മത്സരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 സിക്സറുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി യശസ്വി ജയ്‌സ്വാള്‍. പൂനെയില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ 77 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ജയ്‌സ്വാളായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജയ്‌സ്വാള്‍ പൊരുതിയെങ്കിലും ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പൂനെയില്‍ തോറ്റതോടെ ഇന്ത്യക്ക് പരമ്പരയും നഷ്ടമായി.

ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്. രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 255. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. ബെംഗളൂരു ടെസ്റ്റിലും ന്യൂസിലന്‍ഡ് ആധികാരിക വിജയം നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംമ്പര്‍ ഒന്നിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

Latest Videos

ഗംഭീര്‍ യുഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മുട്ടന്‍ പണി; ടീമിന്റെ അക്കൗണ്ടിലായത് അനാവശ്യ റെക്കോഡുകള്‍

ഇനിനിടെ മറ്റൊരു എലൈറ്റ് പട്ടികയില്‍ കൂടി ജയ്‌സ്വാള്‍ ഇടം പിടിച്ചു. ഒരു കലണ്ടര്‍ വര്‍ഷം 30 സിക്‌സുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ മാത്രം താരമാണ് ജയ്‌സ്വാള്‍. 2014-ല്‍ ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് 30 സിക്സറുകളുമായി റെക്കോര്‍ഡിട്ടത്. ജയ്സ്വാളിന് ഈ വര്‍ഷം ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍, മക്കല്ലത്തെ മറികടക്കാനാവും.

തോല്‍വിയുടെ കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരശേഷം വിശദമാക്കിയിരുന്നു. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''വേണ്ടത്ര റണ്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായില്ലെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരിക്കലും പ്രതീക്ഷിക്കാക്ക ഫലം, നിരാശജനകമെന്ന് പറയാം. എല്ലാ ക്രഡിറ്റും ന്യൂസിന്‍ഡിന്. അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ചില നിമിഷങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വെല്ലുവിളികളോട് പ്രതികരിക്കുന്നതിലു ഞങ്ങള്‍ പിന്നിലായി. ടീമിന് ആവശ്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. അതെ, പക്ഷേ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു.'' രോഹിത് പറഞ്ഞു.

tags
click me!