ചാഹലിനെ തിരിച്ചുകൊണ്ടുവരും! ഐപിഎല്‍ താരലലേത്തില്‍ ആര്‍സിബി ലക്ഷ്യമിടുന്ന താരങ്ങളെ അറിയാം

By Web Team  |  First Published Nov 19, 2024, 8:09 PM IST

എട്ട് വിദേശ താരങ്ങളെ ഉള്‍പ്പടെ ഇരുപത്തിരണ്ടുപേരെ സ്വന്തമാക്കാന്‍ ആര്‍സിബിയുടെ അക്കൗണ്ടില്‍ ബാക്കിയുള്ളത് 83 കോടി രൂപ.


ബെംഗളൂരു: ഐപിഎല്‍ മെഗാ താരലേലത്തിനായി തയ്യാറെടുക്കുകയാണ് ടീമുകള്‍. ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ നോട്ടമിടുന്ന താരങ്ങള്‍ല ആരൊക്കെയെന്ന് നോക്കാം. വമ്പന്‍ താരങ്ങള്‍ എറെക്കളിച്ചിട്ടും, സന്തുലിതമായൊരു ഇലവനെ കണ്ടെത്താനോ കിരീടം നേടാനോ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇത്തവണ എങ്കിലും ലേലത്തില്‍ ആര്‍സിബി മികച്ചൊരു താരനിര സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വലിയൊരു അഴിച്ചുപണിക്ക് ഒരുങ്ങുന്ന ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയത് വിരാട് കോലി, രജത് പടിദാര്‍, യഷ് ദയാല്‍ എന്നിവരെ മാത്രം.

21 കോടിരൂപയാണ് വിരാട് കോലിയുടെ പ്രതിഫലം. ആകെ ചെലവഴിച്ചത് 37 കോടി രൂപ. എട്ട് വിദേശ താരങ്ങളെ ഉള്‍പ്പടെ ഇരുപത്തിരണ്ടുപേരെ സ്വന്തമാക്കാന്‍ ആര്‍സിബിയുടെ അക്കൗണ്ടില്‍ ബാക്കിയുള്ളത് 83 കോടി രൂപ. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, വില്‍ ജാക്‌സ് എന്നിവരെ ആര്‍ ടി എം ഓപ്ഷനിലൂടെ ടീമില്‍ തിരിച്ചെത്തിക്കാനാണ് ആര്‍സിബിയുടെ ആദ്യലക്ഷ്യം. കെ എല്‍ രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, കാഗിസോ റബാഡ, റിഷഭ് പന്ത്, ജോസ് ബട്‌ലര്‍, രചിന്‍ രവീന്ദ്ര, ലിയാം ലിവിംഗ്സ്റ്റണ്‍, എന്നിവരാണ് ആര്‍സിബിയുടെ പരിഗണനയിലുളള മറ്റുതാരങ്ങള്‍. യുസ്‌വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവരെ ആര്‍സിബി സ്വന്തമാക്കണമെന്നാണ് മുന്‍താരം എ ബി ഡിവിലിയേഴ്‌സിന്റെ നിര്‍ദേശം. 

Latest Videos

undefined

മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും, 16 അംഗ ടീമിനെ പ്രഖ്യാപിച്ചു; ആദ്യ മത്സരം സര്‍വീസസിനെതിരെ

ലക്‌നൗ സൂപ്പര്‍ ജയന്റസ് നിലനിര്‍ത്തിയത് നിക്കോളാസ് പുരാന്‍, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോണി എന്നിവരെയാണ്. ആറുതാരങ്ങള്‍ക്കായി മുടക്കിയത് 51 കോടി രൂപ. ഏഴ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ലേലത്തില്‍ സ്വന്തമാക്കാന്‍ കഴിയുക ഇരുപത് താരങ്ങളെ. അക്കൗണ്ടില്‍ ബാക്കിയുള്ളത് 69 കോടിരൂപ. മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പണ്ഡ്യ, നവീല്‍ ഉള്‍ ഹഖ് എന്നിവരെ ആര്‍ ടി എം മാര്‍ഗത്തില്‍ നിലനിര്‍ത്താനാണ് നീക്കം.

എയ്ഡന്‍ മാര്‍ക്രം, ജെയ്ക് ഫ്രേസര്‍ മകഗുര്‍ക്, ജോസ് ബട്‌ലര്‍, കാഗിസോ റബാഡ, ഭുവനേശ്വര്‍ കുമാര്‍, ഫിള്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനെയും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നോട്ടമിടുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരാക്കിയ ശ്രേയസ് അയ്യരെ നായകനായും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിഗണിക്കുന്നു.

click me!