ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനൊപ്പമുണ്ടായിരുന്ന അതിഥി താരങ്ങളായ ബാബ അപരാജിത്, ആദിത്യ സര്‍വാതെ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ജലജ് സക്‌സേന സ്ഥാനം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍മാരായ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ടീമിനൊപ്പമുണ്ട്. നയിക്കാന്‍ സഞ്ജു എത്തുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടി20 സെഞ്ചുറികള്‍ നേടിയ സഞ്ജു ആത്മവിശ്വാസത്തിലാണ്.
കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, സി വി വിനോദ് കുമാര്‍, എന്‍ പി ബേസില്‍, ഷറഫുദീന്‍, നിതീഷ് എം ഡി.
ട്രാവലിംഗ് റിസേഴ്‌സ്: വരുണ്‍ നായനാര്‍, ഷോണ്‍ ജോര്‍ജ്, അഭിഷേക് നായര്‍.
കോലി മഹാനായ താരമൊക്കെ തന്നെ, പക്ഷേ വിക്കറ്റ് ഞാനെടുക്കും! വെല്ലുവിളിച്ച് ഓസീസ് താരം
ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം കളിക്കുക. മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് എന്നിവര്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സര്‍വീസസ്, നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 23ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് 25ന് രാവിലെ 9 മണിക്ക് മഹാരാഷ്ട്രയേയും കേരളം നേരിടും. റുതുരാജ് ഗെയ്കവാദ് മഹാരാഷ്ട്രയെ നയിക്കാനുണ്ടാകും. മൂന്നാം മത്സരത്തില്‍ 27ന് കേരളം, നാഗാലന്‍ഡിനെ നേരിടും. രാവിലെ 9.00 മണിക്കാണ്. തുടര്‍ന്നാണ് ഗ്രൂപ്പിലെ ഗ്ലാമര്‍ പോര്. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്മാരുണ്ട്. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് സൂര്യ മാറി നില്‍ക്കുന്നത്. എന്നാല്‍ കേരളത്തിനെതിരായ മത്സരം ആവുമ്പോഴേക്ക് തിരിച്ചെത്താനും സാധ്യതയേറെയാണ്. ഡിസംബര്‍ ഒന്നിന് കേരളം ഗോവയേയും മൂന്ന് ആന്ധ്രയേയും നേരിടും. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ഗോവന്‍ ടീമിനെ പ്രമുഖ താരം. ആന്ധ്രാ ടീമില്‍ ശ്രീകര്‍ ഭരത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.