മൂന്നാമതായി മലയാളി താരം ദേവ്ദത്ത് പടിക്കലും ക്രീസിലെത്തും. ഗില്ലിന് പകരാണ് ദേവ്ദത്ത് കളിക്കുക.
പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി ടീമിന്റെ വിജയമന്ത്രം വെളിപ്പെടുത്തി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും പേസറുമായ ജസ്പ്രീത് ബുമ്ര. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത് ബുമ്ര ആയിരിക്കും. ഇപ്പോള്‍ പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് ബുമ്ര. വിജയത്തിന്റെ താക്കോല്‍ ആത്മവിശ്വാസമാണെന്നാണ് ബുമ്ര പറയുന്നത്.
പരമ്പരയ്ക്ക് മുമ്പ് ചാനല്‍ 7ന് നല്‍കി അഭിമുഖത്തില്‍ ബുമ്ര സംസാരിക്കുന്നതിങ്ങനെ... ''ആത്മവിശ്വാസം ഏത് സാഹചര്യത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. അതാണ് ഞങ്ങളുടെ കരുത്തും. സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുകയും തയ്യാറെടുപ്പില്‍ ആത്മവിശ്വാസം കാണിക്കുകയുമാണ് വേണ്ടത്. അത് ടീമിനെ മികച്ച സ്ഥാനത്ത് എത്തിക്കുന്നു.'' ബുമ്ര പറഞ്ഞു. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്നിംഗ്‌സ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടകരുകയാണ്. രണ്ടാം ടെസ്റ്റിന് മുമ്പാായി രോഹിത് ഓസ്‌ട്രേലിയയിലെത്തും. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്.
undefined
മൂന്നാമതായി മലയാളി താരം ദേവ്ദത്ത് പടിക്കലും ക്രീസിലെത്തും. ഗില്ലിന് പകരാണ് ദേവ്ദത്ത് കളിക്കുക. സമീപകാല മത്സരങ്ങളില്‍ 36, 88, 26, 1 എന്നിങ്ങനെയുള്ള സ്‌കോറാണ് ദേവ്ദത്ത് നേടിയത്. സര്‍ഫറാസ് ഖാന്‍ ആദ്യ ടെസ്റ്റിനുണ്ടാവില്ല. പകരം ജുറല്‍ കളിക്കും. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഫോമാണ് ജുറലിന് ഗുണം ചെയ്തത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ജുറല്‍ കളിക്കും.
ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).