ടീമിന് വേണ്ടിയാണ് കളിച്ചത്, സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയില്ല! ഓസീസിനെതിരായ ഇന്നിംഗ്‌സിനെ കുറിച്ച് രോഹിത്

By Web TeamFirst Published Jun 24, 2024, 11:58 PM IST
Highlights

രോഹിത്തിന്റെ ഇന്നിംഗ്‌സായിരുന്നു ഇന്ത്യയുടെ വിജയത്തിലെ ഹൈലൈറ്റ്‌സ്. എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചതോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

രോഹിത്തിന്റെ ഇന്നിംഗ്‌സായിരുന്നു ഇന്ത്യയുടെ വിജയത്തിലെ ഹൈലൈറ്റ്‌സ്. എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്്‌സ്. സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ അദ്ദേഹം മടങ്ങി. എന്നാല്‍ നേടാനാകത്തില്‍ നിരാശയില്ലെന്ന് രോഹിത് മത്സരശേഷം വ്യക്തമാക്കി. രോഹിത്തിന്റെ വാക്കുകള്‍... ''പവര്‍ പ്ലേയില്‍ ആക്രമിച്ച് കളിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ഞാന്‍ ചെയ്തത്. അവരുടെ ബൗളര്‍മാര്‍ മിടുക്കന്മാരായിരുന്നു. എങ്കിലും സാധ്യമായതെല്ലാം അടിക്കണമെന്ന് ഞാന്‍ ചിന്തിച്ചു. മികച്ച വിക്കറ്റായിരുന്നു ഇത്. സെഞ്ചുറി നഷ്ടമായതില്‍ നിരാശയില്ല. ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. സെഞ്ചുറികളും അര്‍ധ സെഞ്ചുറികുളിലും കാര്യമില്ലെന്ന്. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കണം, അതിന് വലിയ സ്‌കോറുകള്‍ വേണം. അതിനാണ് ശ്രമിച്ചതും.'' രോഹിത് വ്യക്തമാക്കി.

Latest Videos

ബാബര്‍ അസമിനേയും മറികടന്ന് രോഹിത് ശര്‍മ! റണ്‍വേട്ടക്കാരില്‍ ഹിറ്റ്മാന്‍ ഇനി ഒന്നാമന്‍, കോലി മൂന്നാമത്

തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ. ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.

ട്രാവിസ് ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് വിജയസാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ്, മാര്‍ഷിനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. ഡേവിഡ് വാര്‍ണര്‍ (6), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), മാര്‍കസ് സ്‌റ്റോയിനിസ് (2), ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.

click me!