ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോലിയെ പിന്നിലാക്കി റിഷഭ് പന്ത്, ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാന നഷ്ടം

By Web Team  |  First Published Oct 23, 2024, 4:34 PM IST

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ റിഷഭ് പന്തിന് നേട്ടം. ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാനനഷ്ടം.


ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലിയെ മറികടന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇന്ത്യ-ന്യൂലിന്‍ഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗില്‍ റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതാണ്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പതിനാറാം സ്ഥാനത്തേക്ക് വീണു.

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20 റൺസെടുത്ത റിഷഭ് പന്തായിരുന്നു ടോപ് സ്കോറര്‍. കീപ്പ് ചെയ്യുന്നതിനിടെ കാല്‍ മുട്ടില്‍ പരിക്കേറ്റെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ പന്ത് 99 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ യശസ്വിയും റിഷഭ് പന്തും കോലിയുമാണുള്ളത്.

Latest Videos

undefined

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് വിശ്വസ്തനായ ആ താരം മടങ്ങിവരുന്നു, ടീം പ്രഖ്യാപനം 28ന്

രണ്ടാം ടെസ്റ്റില്‍ പരിക്കുമൂലം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനം താഴേക്കിറങ്ങി 20ാാം സ്ഥാനത്തായി.ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാമതും ന്യൂസിലന്‍ഡിന്‍റെ കെയ്ന് വില്യംസണ്‍ രണ്ടാമതുമുള്ളപ്പോള്‍ ഹാരി ബ്രൂക്ക് ആണ ്മൂന്നാമത്. ബൗളിം റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി.ബെംഗളൂരു ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും അശ്വിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ ഏഴാമതും കുല്‍ദീപ് യാദവ് പതിനാറാമതുമുണ്ട്. മുഹമ്മദ് സിറാജ് 27-ാം സ്ഥാനത്താണ്.

ടി20 റാങ്കിംഗില്‍ സഞ്ജുവിന് സ്ഥാന നഷ്ടം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറിയോടെ 65-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന സഞ്ജു പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 66-ാം സ്ഥാനത്തായി. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തുള്ള റാങ്കിംഗില്‍ യശസ്വി ജയ്സ്വാള്‍ ആറാമതും  രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ റുതുരാജ് ഗെയ്ക്‌വാദ് 13-ാം സ്ഥാനത്തുമാണ്. ശുഭ്മാന്‍ ഗില്‍(25) റിങ്കു സിംഗ്(44) ഹാര്‍ദദിക് പാണ്ഡ്യ(56) എന്നിവർക്കും റാങ്കിംഗില്‍ നേരിയ തിരിച്ചടിയേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!