രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ കളിപ്പിക്കുന്നില്ലെന്ന പരാതിക്ക് ഇന്ന് തീരുമാനമാകുമോ? അവസരം കാത്ത് മൂന്ന് പേര്‍

By Web TeamFirst Published Jun 22, 2024, 2:12 PM IST
Highlights

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങള്‍.

ആന്റിഗ്വ: ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ചത് രാജസ്ഥാന്‍ റോയല്‍സ് താങ്ങളില്ലാതെ. ഗ്രൂപ്പ് ഘട്ടവും കഴിഞ്ഞ് സൂപ്പര്‍ എട്ടിലെത്തിയപ്പോഴും ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിച്ച ആര്‍ക്കും അവസരം ലഭിച്ചില്ല. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങള്‍. മൂവരേയും ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടീമില്‍ കളിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂവരേയും പുറത്തുനിര്‍ത്തിയത്. 

പിച്ചിലെ സാഹചര്യങ്ങളും പരിഗണിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇന്ന് ബംഗ്ലാദേശിനെതിരെ സഞ്ജു കളിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തുകള്‍. അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ കളിക്കുന്ന ആദ്യ രാജസ്ഥാന്‍ താരമാവും മലയാളി താരം. ശിവം ദുബെ നിരന്തരം പരാജയപ്പെട്ടുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

Latest Videos

വിന്‍ഡീസ്, ഇംഗ്ലണ്ട്, പ്രോട്ടീസ് ആര്‍ക്കും സെമി കേറാം! സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ട് ഇനി യുദ്ധസമാനം, സാധ്യതകള്‍

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു പരിശീലനം നടത്തിയത്. സ്പിന്നിനും പേസിനുമെതിരെ സഞ്ജു നന്നായി കളിക്കാനാവുമെന്ന് കണക്കുകൂട്ടലാണ് ടീം മാനേജ്‌മെന്റിനുള്ളത്. സൂര്യകുമാര്‍ യാദവിന് ശേഷം അഞ്ചാമനായിട്ടായിരിക്കും സഞ്ജു കളിക്കുക. എന്തായാലും സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, യശസ്വി ജയ്‌സ്വാള്‍ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും.

അതേസമയം, വിരാട് കോലി ഇന്നും രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലി മോശം ഫോമിലാണെങ്കിലും തിരിച്ചുവരാനാകുമെന്നുള്ള പ്രതീക്ഷ ടീം മാനേജ്‌മെന്റിനുണ്ട്. മാത്രമല്ല, അക്‌സര്‍ പട്ടേലിനെ, രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് കളിപ്പിച്ചേക്കും. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ കളിക്കേണ്ടതുണ്ട്.

click me!