ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഹാട്രിക്കുമായി പാറ്റ് കമിന്‍സ്; ചരിത്രനേട്ടം

By Web TeamFirst Published Jun 21, 2024, 9:31 AM IST
Highlights

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തന്നെ ബ്രെറ്റ് ലീയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ആദ്യ ഓസീസ് ബൗളര്‍.

ആന്‍റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഹാട്രിക്ക് നേടി ഓസീസ് പേസര്‍ പാറ്റ് കമിന്‍സ്. ബംഗ്ലാദേശ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മെഹ്മദ്ദുള്ള, മെഹ്ദി ഹസന്‍ എന്നിവരെ പുറത്താക്കിയ കമിന്‍സ് ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയിയെ കൂടി വീഴ്ത്തിയാണ് ഹാട്രിക്ക് തികച്ചത്. ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കമിന്‍സ്.

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തന്നെ ബ്രെറ്റ് ലീയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ആദ്യ ഓസീസ് ബൗളര്‍. ടി20യില്‍ ഓസീസിനായി ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം ബൗളറുമാണ് കമിന്‍സ്. ബ്രെറ്റ് ലീക്ക് പുറമെ ദക്ഷിണാഫ്രിക്കക്കെതിരെ ആഷ്ടണ്‍ ആഗര്‍, ബംഗ്ലാദേശിനെതിരെ നഥാന്‍ എല്ലിസ് എന്നിവരാണ് മുമ്പ് ഓസീസിനായി ഹാട്രിക്ക് നേടിയത്.

Latest Videos

സെൽഫ് ഗോളിൽ ഇറ്റലി വീണു; മരണ ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ച് സ്പെയിന്‍

ടി20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറുമാണ് കമിന്‍സ്. ബ്രെറ്റ് ലീ, കര്‍ട്ടിസ് കാംഫെര്‍, വാനിന്ദു ഹസരങ്ക, കാഗിസോ റബാഡസ, കാര്‍ത്തിക് മെയ്യപ്പൻ, ജോഷ്വാ ലിറ്റില്‍ എന്നിവരാണ് കമിന്‍സിന് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ച ബൗളര്‍മാര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെ നേടാനായുള്ളു. 36 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍റോ, 28 പന്തില്‍ 40 റണ്‍സെടുത്ത തൗഹിദ് ഹൃദോയ്, 25 പന്തില്‍ 16 റണ്‍സെടുത്ത ലിറ്റണ്‍ ദാസ്, ഏഴ് പന്തില്‍ 13 റണ്‍സെടുത്ത ടസ്കിന്‍ അഹമ്മദ് എന്നിവര്‍ മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓസീസിനായി കമിന്‍സ് 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാംപ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!