ടെസ്റ്റ് ചരിത്രത്തിൽ ആദ്യം, ഒന്നാം ഇന്നിംഗ്സിൽ 500 റൺസടിച്ചിട്ടും ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഇന്നിംഗ്സ് തോൽവി

By Web TeamFirst Published Oct 11, 2024, 1:13 PM IST
Highlights

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് മൂന്ന് പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിംഗ്സ് തോല്‍വി. ആദ്യ ഇന്നിംഗ്സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ ഇന്നിംഗ്സിനും 47 റണ്‍സിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സില്‍  500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 15 മുതല്‍ ഇതേ വേദിയില്‍ നടക്കും. സ്കോര്‍ പാകിസ്ഥാന്‍ 556, 220, ഇംഗ്ലണ്ട് 823-7.

അഞ്ചാം ദിനം തോല്‍വി ഉറപ്പിച്ച് 152-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ പാകിസ്ഥാന് അത്ഭുതങ്ങളൊന്നും പുറത്തെടുക്കാനായില്ല. അര്‍ധസെഞ്ചുറികള്‍ നേടിയ അഗ സല്‍മാനും(63), അമീര്‍ ജമാലും(55) ഇംഗ്ലണ്ടിന്‍റെ ജയം അല്‍പം വൈകിപ്പിച്ചുവെന്ന് മാത്രം. ഷഹീന്‍ അഫ്രീദി(10), നസീം ഷാ(6) എന്നിവരെക്കൂടി പിന്നാലെ മടക്കി ഇംഗ്ലണ്ട് ഐതിഹാസിക വിജയം സ്വന്തമാക്കി.

Latest Videos

നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് സഞ്ജുവിനും അഭിഷേകിനും ഭാവിയില്‍ ദു:ഖിക്കേണ്ടിവരും; ആകാശ് ചോപ്ര

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലു വിക്കറ്റെടുത്തപ്പോള്‍ ബ്രെയ്ഡന്‍ കാഴ്സ്, ഗസ് അറ്റ്കിന്‍സൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് സെഷനുകള്‍ ബാറ്റ് ചെയ്ത് 556 റണ്‍സടിച്ച പാകിസ്ഥാനെതിരെ അഞ്ച് സെഷനുകള്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 823 റണ്‍സായിരുന്നു. 2023ലെ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 492 റണ്‍സടിച്ചിട്ടും ഇന്നിംഗ്സിനും 10 റണ്‍സിനും തോറ്റ അയര്‍ലന്‍ഡിന്‍റെ റെക്കോര്‍ഡാണ് ഇന്ന് ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ തിരുത്തിയത്.

മുഹമ്മദ് ഷമിക്കും ശ്രേയസിനും ഇടമില്ല, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഉടന്‍

ഇതിന് പുറമെ ആദ്യ ഇന്നിംഗ്സില്‍ 500 റണ്‍സടിച്ചിട്ടും ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികള്‍(5) വഴങ്ങുന്ന ടീമെന്ന നാണക്കേടും ഇന്നത്തെ തോല്‍വിയോടെ പാകിസ്ഥാന്‍റെ പേരിലായി. 2022 മാര്‍ച്ചിനുശേഷം നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാത്ത പാകിസ്ഥാന്‍ കളിച്ച 11 ടെസ്റ്റില്‍ ഏഴെണ്ണം തോറ്റപ്പോള്‍ നാലെണ്ണം സമനിലയായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയില്‍ പാകിസ്ഥാന്‍ 0-2ന്‍റെ തോല്‍വി വഴങ്ങി നാണംകെട്ടിരുന്നു.

click me!