ഫ്രഞ്ച് പതാകയുടെ നിറമുള്ള മാസ്ക് ധരിക്കാന്‍ എംബാപ്പെയ്ക്ക് അനുവാദമില്ല! ഡച്ചിനെതിരെ ധരിക്കുക കറുത്ത മാസ്ക്

By Web TeamFirst Published Jun 21, 2024, 10:57 PM IST
Highlights

യൂറോയില്‍ ഇന്ന് ഫ്രാന്‍സിന് മത്സരമുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഫ്രാന്‍സ് കളിക്കുക. ഇരു ടീമുകളും ആദ്യ മത്സരങ്ങളും ജയിച്ചിരുന്നു.

മ്യൂണിക്ക്: ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയുടെ മാസ്‌ക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച വിഷയം. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തില്‍ ഫ്രാന്‍സ് ദേശീയ പതാകയിലെ നിറങ്ങള്‍ അടങ്ങിയ മാസ്‌ക്കാണ് എംബാപ്പെ ധരിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് ഇത് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് ചട്ടം. ഒറ്റ നിറം മാത്രമുള്ള മാസ്‌ക്കാണ് മത്സരത്തിന് അനുവദിക്കുക. പൊതുവെ കറുത്ത നിറമുള്ള മാസ്‌ക്കാണ് പരിക്കേറ്റ കളിക്കാര്‍ മത്സരങ്ങള്‍ക്ക് ഉപയോഗിച്ച് നമ്മള്‍ കണ്ടിട്ടുള്ളത്. ഓസ്ട്രിയയുമായുള്ള മത്സരത്തിനിടെയാണ് എതിര്‍ടീമിലെ താരവുമായി കൂട്ടിയിടിച്ച് എംബാപ്പെയ്ക്ക് പരിക്കേറ്റത്.

യൂറോയില്‍ ഇന്ന് ഫ്രാന്‍സിന് മത്സരമുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഫ്രാന്‍സ് കളിക്കുക. ഇരു ടീമുകളും ആദ്യ മത്സരങ്ങളും ജയിച്ചിരുന്നു. മുന്‍ ചാംപ്യന്‍മാരുടെ നേര്‍ക്കുനേര്‍ പോരില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എംബാപ്പേയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. മൂക്ക് സംരക്ഷിക്കാന്‍ പ്രത്യേക മാസ്‌ക് ധരിച്ചാകും എംബാപ്പേ കളിക്കുക എന്ന് നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

Latest Videos

ആക്രമണ ശൈലിയാണ് റിഷഭ് പന്തിനെ വേറിട്ടതാക്കുന്നത്! ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ വാഴ്ത്തി ഗവാസ്‌കര്‍

കണക്കിലെ കളിയില്‍ നെതര്‍ലന്‍ഡ്‌സിനേക്കാള്‍ മുന്‍തൂക്കം ഫ്രാന്‍സിനാണെങ്കിലും മുന്‍ ചാംപ്യന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന്റെ പ്രധാന താരങ്ങളെല്ലാം നിറംമങ്ങി. പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. കോഡി ഗാക്‌പോയെയും വെഗ്‌ഹോസ്റ്റിനെയും ഫ്രാന്‍സ് കരുതിയിരിക്കണം.

click me!