മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു
ലാഹിൽ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹരിയാനക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങി ഹരിയാന ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ നിഷാന്ത് സന്ധുവും മൂന്ന് റണ്ണുമായി കപില്‍ ഹൂഡയും ക്രീസില്‍.
കേരളത്തെ 291 റണ്‍സില്‍ എറിഞ്ഞൊതുക്കിയശേഷം ക്രീസിലെത്തിയ ഹരിയാനക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്കോര്‍ 38ല്‍ നില്‍ക്കെ ഓപ്പണര്‍ യുവരാജ് സിംഗിനെ(20) മടക്കിയ ബേസില്‍ എന്‍പിയാണ് ഹരിയാനക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ലക്ഷ്യ സുമന്‍ ദയാലിനെ(21) ബേസില്‍ തമ്പി വീഴ്ത്തിയതോടെ ഹരിയാന പ്രതിരോധത്തിലായി.
undefined
പരിശീലന മത്സരത്തിലും നിരാശപ്പെടുത്തി വിരാട് കോലിയും റിഷഭ് പന്തും, കെ എല്‍ രാഹുലിന് പരിക്ക്
ക്യാപ്റ്റൻ അങ്കിത് കുമാറും(27), എച്ച് ജെ റാണയും(17) ചേര്‍ന്ന് 32 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്കോര്‍ 80ല്‍ എത്തിച്ചെങ്കിലും റാണയെ സല്‍മാന്‍ നിസാര്‍ റണ്ണൗട്ടാക്കിയത് കളിയില്‍ വഴിത്തിരിവായി. പിന്നാലെ ധീരു സിംഗ്(7) നിധീഷിന്‍റെ പന്തില്‍ പുറത്തായി. പൊരുതി നിന്ന ക്യാപ്റ്റന്‍ അങ്കിത് കുമാറിനെയും നിധീഷ് തന്നെ പുറത്താക്കിയതോടെ ഹരിയാന 95-5ലേക്ക് തകര്‍ന്നു.
6 ബെഡ് റൂം, സ്വിമ്മിംഗ് പൂളും, റൂഫ് ടോപ് ബാറും; കാണാം റിങ്കു സിംഗിന്‍റെ 3.5 കോടിയുടെ പുതിയ വീട്
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകര്‍ത്ത അന്‍ഷുല്‍ കാംബോജ് തന്നെയാണ് അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി കേരളത്തിന്‍റെ ഇന്നിംഗ്സും അവസാനിപ്പിച്ചത്. മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ നാലു റണ്‍സെടുത്ത ബേസില്‍ തമ്പിയെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് പിന്നാലെ 42 റണ്‍സെടുത്ത ഷോണ്‍ റോജറെ കൂടി പുറത്താക്കി കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. 30.1 ഓവറില്‍ 9 മെയ്ഡിന്‍ അടക്കം 49 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ 10 വിക്കറ്റ് വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക