പൂജാരയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്ലും മൂന്നാം സ്ഥാനത്ത് കളിക്കില്ല. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു.
പെര്‍ത്ത്: വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാര ഇല്ലാതെയാണ് ഇത്തവണ ഇന്ത്യ, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പൂജാരയുടെ പ്രതിരോധം ഓസ്‌ട്രേലിയക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച പെര്‍ത്തിലാണ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. എന്നാല്‍ ഇന്ത്യക്ക് നാല് ടെസ്റ്റുകളെങ്കിലും ജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ സാധിക്കൂ.
ഇതിനിടെ പൂജാര പോലെയുള്ള പരിചയസമ്പന്നരായ താങ്ങളുടെ അഭാവം ടീമിനെ ബാധിക്കമോ എന്ന് അനേഷിക്കുന്നവരുണ്ട്. അതേയെന്നാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ അഭിപ്രായം. ഹേസല്‍വുഡ് മറ്റൊരു രീതിയിലാണ് അഭിപ്രായം പങ്കുവച്ചത്. ഹേസല്‍വുഡിന്റെ വാക്കുകള്‍... ''പൂജാര ഇവിടെ ഇല്ലെന്നുള്ളതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ധാരാളം സമയം ക്രീസില്‍ ചിലവഴിക്കുന്ന ഒരു താരമാണ്. മുന്‍ പര്യടനങ്ങളില്‍ ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ ഒരു മിശ്രിതമാണ്.'' ഹേസല്‍വുഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
undefined
പൂജാരയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്ലും മൂന്നാം സ്ഥാനത്ത് കളിക്കില്ല. പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. മലയാളി താലം ദേവ്ദത്ത് പടിക്കലാണ് പകരക്കരാന്‍. 103 ടെസ്റ്റുകളുടെ പരിചയസമ്പന്നനായ പൂജാരയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണില്‍ മികച്ച റെക്കോര്‍ഡുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 47.28 ശരാശരിയില്‍ 993 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2018-19 പര്യടനത്തില്‍ പ്ലയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടതും പൂജാരയായിരുന്നു. ഓസ്ട്രേലിയയില്‍ പൂജാര അഞ്ച് അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും നേടിയിട്ടുണ്ട്.
ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).