ബൗളിംഗ് തുടങ്ങുമ്പോൾ, ഏത് തരത്തിലുള്ള പിച്ചാണെന്നും ഏത് ലെങ്ത്തില്‍ പന്തെറിയണമെന്നും ജാസി ഭായിയുടെ ആദ്യ ഓവര്‍ കഴിയുമ്പോഴെ എനിക്ക് മനസിലാവും. പിന്നെ എനിക്ക് കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല. ജാസി ഭായിയെ പിന്തുടര്‍ന്നാല്‍ മതി.ജാസി ഭായി അയാൾ മറുവശത്തുള്ളത് വലിയ ധൈര്യമാണെന്നായിരുന്നു സിറാജിന്‍റെ വാക്കുകള്‍.
കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയവുമായി ഇന്ത്യ പരമ്പര സമനിലയാത്തി. കേപ്ടൗണിലെ ആദ്യ ജയം കുറിച്ച ഇന്ത്യ രണ്ട് മത്സര പരമ്പര സമനിലയാക്കിയതിനൊപ്പം പുതുവര്‍ഷത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ പുറത്താക്കിയത് മുഹമ്മദ് സിറാജിന്‍റെ തീപ്പൊരി ബൗളിംഗായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ സിറാജിന്‍റെ റോള്‍ ഏറ്റെടുത്ത ബുമ്ര ആറ് വിക്കറ്റുമായി തിളങ്ങി.
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സിറാജ് ആയിരുന്നു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഇംഗ്ലീഷ് അത്ര വശമില്ലാത്ത സിറാജിന്‍റെ പരിഭാഷകനായി എത്തിയത് സഹ പേസറായ ജസ്പ്രീത് ബുമ്രയായിരുന്നു. എന്നാല്‍ സിറാജ് ഹിന്ദിയില്‍ തന്നെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കിയാണ് ബുമ്ര സിറാജിന്‍റെ വാക്കുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
undefined
ബൗളിംഗ് തുടങ്ങുമ്പോൾ, ഏത് തരത്തിലുള്ള പിച്ചാണെന്നും ഏത് ലെങ്ത്തില്‍ പന്തെറിയണമെന്നും ജാസി ഭായിയുടെ ആദ്യ ഓവര്‍ കഴിയുമ്പോഴെ എനിക്ക് മനസിലാവും. പിന്നെ എനിക്ക് കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല. ജാസി ഭായിയെ പിന്തുടര്‍ന്നാല്‍ മതി.ജാസി ഭായി അയാൾ മറുവശത്തുള്ളത് വലിയ ധൈര്യമാണെന്നായിരുന്നു സിറാജിന്‍റെ വാക്കുകള്‍.
എന്നാലിത് ബുമ്ര ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ ഒരുമിച്ച് പന്തെറിയുമ്പോള്‍ സിറാജിന് നേരത്തെ സൂചന ലഭിക്കും. കാരണം ഞാന്‍, എന്ന് പറഞ്ഞ് ബുമ്ര നിര്‍ത്തി. പിന്നീട് പറഞ്ഞത്, ഞങ്ങളുടെ പരിചയസമ്പത്ത് കൊണ്ട് വിക്കറ്റ് കാണുമ്പോഴെ ഏത് ലെങ്ത്തില്‍ പന്തെറിയണമെന്നതിനെക്കുറിച്ച് പെട്ടെന്ന് മനസിലാവും. അത് ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. ഈ പിച്ച് ഈ രീതിയിലുള്ളതാണ്, അതുകൊണ്ട് ഇത്തരത്തില്‍ പന്തെറിയണം എന്നൊക്കെ. അത്തരം ആശയവിനിമയങ്ങളൊക്കെ അവനെ സഹായിക്കാറുണ്ട് എന്നാണ് സിറാജ് പറഞ്ഞത് എന്നായിരുന്നു.ബുമ്രയുടെ ഈ പരിഭാഷയെ ആരാധകര്‍ കൈയടികോളെടയാണ് സ്വീകരിച്ചത്.
Here is the video https://t.co/MJlqJNiV6Q
— Vishal Misra (@vishalmisra)രണ്ട് ദിവസം കൊണ്ട് കേപ്ടൗണ്‍ ടെസ്റ്റില്ഡ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 153 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സടിച്പ്പോള്‍ വിജയലക്ഷ്യമായ 79 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക