വീഡിയോ പങ്കുവെച്ച് രാഹുല്‍ തന്‍റെ പുതിയ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ ഉടമയായ പാര്‍ത്ഥ് ജിന്‍ഡാലിനോട് ചോദിച്ചത് ബെംഗളൂരു എഫ് സിയില്‍ എന്തെങ്കിലും ഒഴിവുണ്ടോ എന്നായിരുന്നു.
ബെംഗളൂരു: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ തന്‍റെ ഫുട്ബോള്‍ മികവ് പ്രദര്‍ശിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ വിട്ടുതരാമോ എന്ന് ചോദിച്ച് ഐഎസ്എല്‍ ടീമായ ബെംഗളൂരു എഫ്‌സി. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ഉരുണ്ടുവന്ന പന്ത് കാലുകൊണ്ട് തട്ടിക്കളിച്ചശേഷം രാഹുല്‍ കൈയിലെടുത്തിരുന്നു. ഇതിന്‍റെ വീഡീയോ മത്സരശേഷം രാഹുല്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയും ചെയ്തു.
വീഡിയോ പങ്കുവെച്ച് രാഹുല്‍ തന്‍റെ പുതിയ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ ഉടമയായ പാര്‍ത്ഥ് ജിന്‍ഡാലിനോട് ചോദിച്ചത് ബെംഗളൂരു എഫ് സിയില്‍ എന്തെങ്കിലും ഒഴിവുണ്ടോ എന്നായിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ബെംഗളൂരു എഫ് സി രാഹുലിനെ വിട്ടുതരുമോ എന്ന് അഭ്യര്‍ത്ഥിച്ചത്.
Fancy a loan move, ? 🔥
Sent you a fax, . 📠
We’ll have him back before the ! 😉 pic.twitter.com/gbXqouk0VU
undefined
ലോണില്‍ രാഹുലിനെ വിട്ടു തരികയാണെങ്കില്‍ ഐപിഎല്ലിന് മുമ്പ് തിരികെ നല്‍കാമെന്നായിരുന്നു ബെംഹളൂരു എഫ് സി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍14 കോടി മുടക്കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായിരുന്ന രാഹുലിനെ അടുത്ത സീസണില്‍ ഡല്‍ഹി നായകനാക്കിയേക്കുമെന്നാണ് കരുതുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ നിര്‍ണായകമായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 200 റണ്‍സ് കൂട്ടുകെട്ടിലും രാഹുല്‍ പങ്കാളിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക