ഗോട്ട്! ജിമ്മി ഇന്ന് അവസാന ടെസ്റ്റിന്; വിട പറയുന്നത് സച്ചിന്‍ മുതല്‍ ഗില്‍ വരെയുള്ള തലമുറയുടെ പേടിസ്വപ്‌നം

By Web TeamFirst Published Jul 10, 2024, 8:48 AM IST
Highlights

22 വര്‍ഷം, 187 ടെസ്റ്റ് മത്സരങ്ങള്‍, ഏഴുന്നൂറ് വിക്കറ്റുകള്‍, ഏത് ഫാസ്റ്റ് ബോളറെയും കൊതിപ്പിക്കുന്ന കണക്കുകളാണ് ആന്‍ഡേഴ്സണ്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏക്കാലത്തേയും മികച്ച പേസറാണ് ഇന്ന് അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് ആന്‍ഡേഴ്‌സണ്‍ അറിയിച്ചിരുന്നു. 22 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ ലോകോത്തര ബാറ്റര്‍മാരുടെയെല്ലാം പേടിസ്വപ്നമായിരുന്നു ആന്‍ഡേഴ്‌സണ്‍. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം! ടെസ്റ്റ് ക്രിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സണ് ഇതിലും മികച്ചൊരു വിശേഷണമില്ല. 

22 വര്‍ഷം, 187 ടെസ്റ്റ് മത്സരങ്ങള്‍, ഏഴുന്നൂറ് വിക്കറ്റുകള്‍, ഏത് ഫാസ്റ്റ് ബോളറെയും കൊതിപ്പിക്കുന്ന കണക്കുകള്‍. തന്റെ നേട്ടങ്ങള്‍ക്ക് മുകളിലിരുന്ന് ജിമ്മി പുതുതലമുറയിലെ പേസര്‍മാരെ വെല്ലുവിളിക്കുകയാണ്. തന്നെ മറികടക്കാനല്ല തന്റെ അടുത്തെങ്കിലുമെത്താന്‍ 2002ല്‍ ടെസ്റ്റില്‍ അരങ്ങേറിയ താരം കരിയറില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത് ഇന്ത്യയ്‌ക്കെതിരെയായിരുന്നു. 39 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 149 വിക്കറ്റുകള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിങ്ങനെ ഇന്ത്യയുടെ ഏത് തലമുറയുടേയും പേടി സ്വപ്നമാണ് ആന്‍ജേഴ്‌സണ്‍.

Latest Videos

സഞ്ജുവിന്റെ സമയം തെളിയുന്നു! ഗംഭീര്‍ പരിശീലകനാകുമ്പോള്‍ ഒഴിവാക്കുന്നത് എങ്ങനെ? പഴയ പോസ്റ്റുകള്‍ വായിക്കാം

പ്രായം വെറും അക്കമാണെന്ന് ആന്‍ഡേഴ്‌സണ്‍ തെളിയിച്ചുകൊണ്ടേയിരുന്നു. പയ്യെ തുടങ്ങിയ കരിയറിന് ശേഷം പ്രായം 35 പിന്നിട്ടപ്പോള്‍ ജിമ്മി കരുത്തനായി. 62 മത്സരങ്ങളില്‍ നിന്ന് 220 വിക്കറ്റുകളാണ് ഈ കാലയളവില്‍ താരം നേടിയത്. ഒടുവില്‍ നാല്‍പതാം വയസില്‍ ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാം റാങ്കും.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ജിമ്മിക്ക് മുന്നില്‍ രണ്ടുപേരെയുള്ളൂ. 708 വിക്കറ്റ് നേടിയ ഷെയ്ന്‍ വോണും 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും.ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലൂടെ ഷെയ്ന്‍ വോണിനെ ജിമ്മി മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു അന്‍ഡേഴ്‌സണ് ആശംസകള്‍ നേരുകയാണ് കായിക ലോകം.

click me!