കേപ്ടൗണ്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പറ്റിയ വലിയ പിഴവ്, തുറന്നു പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍

By Web TeamFirst Published Jan 4, 2024, 4:29 PM IST
Highlights

രണ്ടാം ദിനം തുടക്കത്തില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം മുകേഷ് കുമാറാണ് ഇന്ത്യയുടെ ബൗളിംഗ് തുടങ്ങിയത്. ബുമ്ര ഒരറ്റത്ത് വിക്കറ്റ് വീഴ്ത്തുമ്പോഴും മുകേഷിന് വിക്കറ്റെടുക്കാനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. മുകേഷിനെതിരെ ഏയ്ഡന്‍ മാര്‍ക്രം ലഭിച്ച അവസരങ്ങളിലെല്ലാം റണ്‍സടിക്കുകയും ചെയ്തു.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 176 റണ്‍സിന് പുറത്താക്കിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വലിയ പിഴവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. രണ്ടാം ദിനം തുടക്കത്തില്‍ മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനെക്കൊണ്ട് ബൗളിംഗ് തുടങ്ങിയതാണ് രോഹിത്തിന് പറ്റിയ പിഴവെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

രണ്ടാം ദിനം തുടക്കത്തില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം മുകേഷ് കുമാറാണ് ഇന്ത്യയുടെ ബൗളിംഗ് തുടങ്ങിയത്. ബുമ്ര ഒരറ്റത്ത് വിക്കറ്റ് വീഴ്ത്തുമ്പോഴും മുകേഷിന് വിക്കറ്റെടുക്കാനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. മുകേഷിനെതിരെ ഏയ്ഡന്‍ മാര്‍ക്രം ലഭിച്ച അവസരങ്ങളിലെല്ലാം റണ്‍സടിക്കുകയും ചെയ്തു.

Latest Videos

ഒറ്റനോട്ടത്തില്‍ ദളപതി, പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത് 'തല'പതി, വ്യത്യസ്തമായി ഗോട്ടിന്‍റെ പോസ്റ്റര്‍

ഒടുവില്‍ മാര്‍ക്രം-റബാഡ സഖ്യം ക്രീസില്‍ നിലുയുറപ്പിച്ചതോടെയാണ് രോഹിത് മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതനായത്. മുഹമ്മദ് സിറാജിനെ പന്തെറിയാന്‍ വിളിച്ച രോഹിത്തിന്‍റെ തീരുമാനം വിജയിക്കുകയും ചെയ്തു. സെഞ്ചുറി നേടിയ മാര്‍ക്രത്തെ മടക്കിയാണ് സിറാജ് ദക്ഷിണാഫ്രിക്കയുടെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.

62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ ഇന്ത്യക്കായി ജസ്പ്രീത് ആറ് അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ദക്ഷിമാഫ്രിക്കയെ 55 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത് തിളങ്ങിയത് മുഹമ്മദ് സിറാജായിരുന്നു. എന്നാല്‍ ആദ്യ ദിനം അവസാന ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ മുകേഷ് കുമാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങിയതാണ് മൂന്നാം ദിനം തുടക്കത്തില്‍ സിറാജിന് പകരം മുകേഷിനെക്കൊണ്ട് ബൗളിംഗ് തുടങ്ങാന്‍ രോഹിത്തിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!