സീന്‍ മാറും! വെറും ലേലമല്ല, നടക്കാന്‍ പോകുന്നത് യുദ്ധം; ടീമുകളെ വരെ ഞെട്ടിച്ച് ബിസിസിഐ മാസ്റ്റര്‍ക്ലാസ്

By Web TeamFirst Published Sep 28, 2024, 10:13 PM IST
Highlights

നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടി, അഞ്ചാമത്തെ താരത്തിന് 14 കോടി എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.

മുംബൈ: ഐപിഎല്ലില്‍ ലേലയുദ്ധം തന്നെ നടക്കുമെന്ന് ഉറപ്പാക്കി മെഗാ താരലേലത്തിനായി വമ്പന്‍ മാറ്റങ്ങള്‍ വരുത്തി ബിസിസിഐ. മെഗാ താര ലേലത്തില്‍ അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതിനായി ആകെ ചെലവഴിക്കാവുന്ന 120 കോടിയില്‍ 75 കോടിയാണ് ഉപയോഗിക്കാനാവുക. ഇന്ത്യന്‍ താരങ്ങളെയോ വിദേശ താരങ്ങളെയോ ഇത്തരത്തില്‍ നിലനിര്‍ത്താനാകും. ഇതില്‍ പ്രത്യേക വ്യവസ്ഥകള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച് താരങ്ങളെ ആര്‍ടിഎം വഴി ടീമില്‍ എത്തിക്കാന്‍ കഴിയുമെന്നതും ലേലത്തില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 

Latest Videos

ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജു പ്രധാന വിക്കറ്റ് കീപ്പര്‍! മായങ്ക് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍

പക്ഷേ, ടീമുകളെ കൂടുതല്‍ സംശയത്തിലാഴ്ത്തി നിലനിര്‍ത്താന്‍ സാധിക്കുന്ന നാലാമത്തെയും അഞ്ചാമത്തെ താരത്തിനുള്ള തുകയില്‍ ബിസിസിഐ ട്വിസ്റ്റ് കൊണ്ട് വന്നിട്ടുണ്ട്. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടി, അഞ്ചാമത്തെ താരത്തിന് 14 കോടി എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി കൊണ്ട് ആര്‍ടിഎം വഴി രണ്ട് താരങ്ങളെ ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ പരിശ്രമിക്കുക. 

ഇതിനൊപ്പം ആര്‍ടിഎം നിയമത്തില്‍ ഒരു വമ്പന്‍ മാറ്റവും ബിസിസിഐ കൊണ്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്  ഗ്ലെന്‍ മാക്സ്വെല്ലിന് സിഎസ്‌കെയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ബിഡ് ലഭിക്കുകയും, താരത്തെ നിലനിര്‍ത്താന്‍ ആര്‍സിബി ആര്‍ടിഎം ഉപയോഗിച്ചാല്‍ നഷ്ടപരിഹാരം എന്ന് നിലയില്‍ ചെന്നൈക്ക് ഒരു അധിക ആര്‍ടിഎം ലഭിക്കും. ഇതോടെ തന്ത്രങ്ങള്‍ മാത്രം പോരാ, കുതന്ത്രങ്ങള്‍ കൂടെ മെനഞ്ഞാല്‍ മാത്രമേ ഇത്തവണ മെഗാ താര ലേലത്തില്‍ ടീമുകള്‍ക്ക് മികവ് കാട്ടാന്‍ പറ്റുകയുള്ളുവെന്ന് വ്യക്തമായിരിക്കുകയാണ്.

click me!