ബംഗ്ലാദേശിനെതിരെ ടി20യില്‍ സഞ്ജു പ്രധാന വിക്കറ്റ് കീപ്പര്‍! മായങ്ക് ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍

By Web TeamFirst Published Sep 28, 2024, 10:03 PM IST
Highlights

രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ - ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും.

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ യുവ പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് പുതുമുഖങ്ങള്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ബാക്ക്അപ്പ് കീപ്പറായി ജിതേഷ് ശര്‍മയുമുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ - ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിച്ചു. ഇത്തവണയും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.

Latest Videos

ഐപിഎല്ലില്‍ ചരിത്രപരമായ മാറ്റം! താരങ്ങള്‍ക്ക് ലഭിക്കുക ലക്ഷങ്ങള്‍; അഞ്ച് താരങ്ങളെ നിലനിര്‍ത്താം

ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ മുന്‍നിര്‍ത്തി റിഷഭ് പന്തിന് വിശ്രമം നല്‍കിയ സാഹചര്യത്തിലാണ് സഞ്ജു പ്രധാന വിക്കറ്റ് കീപ്പറായത്. ഒക്ടോബര്‍ 6നാണ് ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

click me!